ഖുറാനിൽ നിന്നുള്ള വാചകങ്ങൾ ഉപയോ​ഗിച്ച് സിനിമാ പരസ്യം, നെറ്റ്ഫ്ളിക്സ് ബഹിഷ്കരിക്കാൻ ആഹ്വാനം

പര്‍വതി തിരുവോത്തും സിദ്ധാര്‍ഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഇന്‍മൈ'യിലെ പരസ്യത്തിലാണ് ഖുറാൻ വചനങ്ങൾ ഉൾപ്പെടുത്തിയത്
നെറ്റ്ഫ്ളിക്സ് ലോ​ഗോ, നവരസ പോസ്റ്റർ
നെറ്റ്ഫ്ളിക്സ് ലോ​ഗോ, നവരസ പോസ്റ്റർ

ഴിഞ്ഞ ദിവസം നെറ്റ്ഫ്ളികിസിൽ റിലീസായ ആന്തോളജി ചിത്രമായ നവരസയ്ക്കെതിരെ പ്രതിഷേധം. കുറാനിലെ വാചകങ്ങൾ ചിത്രത്തിന്റെ പരസ്യത്തിൽ ഉപയോ​ഗിച്ചതാണ് വിവാദമായത്. പര്‍വതി തിരുവോത്തും സിദ്ധാര്‍ഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഇന്‍മൈ'യിലെ പരസ്യത്തിലാണ് ഖുറാൻ വചനങ്ങൾ ഉൾപ്പെടുത്തിയത്. നെറ്റ്ഫ്ളിക്സ് ബഹിഷ്കരണം ആഹ്വാനം ചെയ്ത കാമ്പെയിൻ ശക്തമാവുകയാണ്. 

തമിഴ് ദിനപത്രമായ ഡെയിലി തന്തിയിലാണ് ഖുറാന്‍ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയ പരസ്യം പ്രസിദ്ധീകരിച്ചത്. ഖുറാന്‍ വാചകം നല്‍കിയത് ഖുറാനെ അവഹേളിക്കുന്നതാണെന്നും നെറ്റ്ഫ്ലിക്സിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ബാന്‍ നെറ്റ്ഫ്ലിക്സ്, റിമൂവ്‌ നവരസ പോസ്റ്റര്‍ എന്നീ ക്യാമ്പയിനുകള്‍ ശക്തമാവുകയാണ്. 

ഒൻപത് വികാരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് നവരസ. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചാപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ആഗസ്റ്റ് 6 നാണ് റിലീസ് ചെയ്തത്. പ്രമുഖ സംവിധായകരും വലിയ താരനിരയും ഒന്നിക്കുന്നതാണ് ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com