ക്രിസ്തു എന്നെ സ്നേഹിക്കാൻ മാത്രമാണ് പഠിപ്പിച്ചതെന്ന് ടിനി ടോം; നാദിർഷയുടെ സിംപതി പിടിച്ചുപറ്റാനുള്ള തന്ത്രമെന്ന് വിമർശനം

'ഞാനൊരു വിശ്വാസിയാണ്, പക്ഷേ അന്ധവിശ്വാസിയല്ല. ഞാൻ ക്രിസ്ത്യാനി ആയത് എന്റെ സ്വന്തം തിരഞ്ഞെടുപ്പല്ല അതു നിയോഗമാണ്'
ടിനി ടോം, നാദിർഷ/ ഫേയ്സ്ബുക്ക്
ടിനി ടോം, നാദിർഷ/ ഫേയ്സ്ബുക്ക്

നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമകളുടെ പേരുകളും അതിനെച്ചൊല്ലിയുള്ള വിവാദങ്ങളുമാണ് ഇപ്പോൾ സിനിമാലോകത്തെ പ്രധാന ചർച്ചാ വിഷയം. ഈശോ, കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങളാണ് വിവാദമായിരിക്കുന്നത്. ക്രിസ്ത്യൻ മത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് ഈശോ എന്ന പേര് എന്നാണ് ഉയരുന്ന ആരോപണം. എന്നാൽ സിനിമയുടെ പേര് മാറ്റില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് നാദിർഷ രം​ഗത്തെത്തി. സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് നാദിർഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. നടൻ ടിനി ടോമും നാദിർഷയ്ക്കുവേണ്ടി രം​ഗത്തിറങ്ങിയിരുന്നു.  

 ‘‘ജീസസ് ആണ് എന്റെ സൂപ്പർസ്റ്റാർ... ക്രിസ്തു എന്നെ സ്നേഹിക്കാൻ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത് 12 ശിഷ്യന്മാരിൽ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത്. ഞാനൊരു വിശ്വാസിയാണ്, പക്ഷേ അന്ധവിശ്വാസിയല്ല. ഞാൻ ക്രിസ്ത്യാനി ആയത് എന്റെ സ്വന്തം തിരഞ്ഞെടുപ്പല്ല അതു നിയോഗമാണ്. എന്നുകരുതി അന്യമതസ്ഥരെ ഞാൻ ശത്രുക്കളായല്ല സഹോദരങ്ങൾ ആയാണ് കാണുന്നത്. ഞാൻ 5,6,7 ക്ലാസുകൾ പഠിച്ചത് കലൂർ എസിഎസ് എസ്എൻഡിപി സ്കൂളിലാണ് അന്ന് സ്വർണലിപികളിൽ മായാതെ മനസ്സിൽ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട് അതു ഇന്നും തെളിഞ്ഞു നിൽക്കുന്നു, എനിക്ക് ജീവിക്കാൻ അങ്ങനെ പറ്റൂ ,ഒരു ജാതി ഒരു മതം ഒരു ദൈവം.’’- എന്നാണ് ടിനി കുറിച്ചത്. 

അതിനിടെ ടിനിക്കെതിരെ വിമർശനവുമായി നിരവധിപേർ രം​ഗത്തെത്തി. നാദിർഷയുടെ സിംപതി പിടിച്ചുപറ്റാനുള്ള തന്ത്രമാണ് ഇതെന്നും വർ​ഗീയത പടച്ചുവിടുന്ന സഭയിലെ അച്ചന്മാരെ ചോദ്യം ചെയ്യാൻ‍ ധൈര്യമുണ്ടോ എന്നുമാണ് ഒരാൾ ചോദിച്ചത്. ഇതിന് ചോദ്യം ചെയ്യുമെന്നാണ് മറുപടിയായി കുറിച്ചത്. ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com