'താലിബാൻ ഒരു വിസ്മയമായി തോന്നുന്നവർ ഇവിടെ ഉണ്ടെങ്കിൽ അൺഫ്രണ്ട് ചെയ്ത് പൊകണം'

ഗായിക സിത്തരയും ​ഹരീഷിന്റെ നിലപാട് ഏറ്റെടുത്തു
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

ഫ്​ഗാൻ ജനതയെ ഭീതിയിലാഴ്ത്തിക്കൊണ്ട് താലിബാൻ അധികാരം പിടിച്ചിരിക്കുകയാണ്. രാജ്യത്തെ സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ളവരുടെ അവസ്ഥ വിവരിച്ചുകൊണ്ട് നിരവധി പേരാണ് കുറിപ്പുകളാണ് പ്രചരിക്കുന്നത്. അഫ്​ഗാൻ ജനതയ്ക്ക് ഐക്യധാർഡ്യം പ്രഖ്യാപിച്ച് പ്രമുഖർ ഉൾപ്പടെ നിരവധിപേർ രം​ഗത്തെത്തുന്നുണ്ട്. എന്നാൽ താലിബാനെ പിന്തുണയ്ക്കുന്നവരും ഇവിടെയുണ്ട്. അത്തരത്തിലുള്ളവർ തന്റെ സൗഹൃദ വലയത്തിലുണ്ടെങ്കിൽ അവർ അൺഫ്രണ്ട് ചെയ്ത് പോകണം എന്നു പറയുകയാണ് ​ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. ​ഗായിക സിത്തരയും ​ഹരീഷിന്റെ നിലപാട് ഏറ്റെടുത്തു. 

ഹരീഷ് ശിവരാമകൃഷ്ണന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാൻ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാൻ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങൾക്ക് പുല്ലു വില കൽപ്പിക്കുന്ന താലിബാൻ ഒരു വിസ്മയമായി തോന്നുന്നവർ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ unfollow / unfriend ചെയ്ത് പോകണം...
അതു സംഭവിച്ചപ്പോൾ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോൾ പോസ്റ്റ്‌ ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തിൽ balancing ചെയ്ത് comment ഇട്ടാൽ delete ചെയ്യും, ബ്ലോക്ക്‌ ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com