നല്ല തിരക്കഥ ഉണ്ടോ? ഒരു രൂപ ചെലവില്ലാതെ ഷോർട്ട് ഫിലിം എടുക്കാം!  

മത്സരത്തിലൂടെ ഓരോ ലക്ഷം രൂപ ബഡ്ജറ്റിൽ 5 ഷോർട്ട് ഫിലിം നിർമ്മിക്കാനാണ് പദ്ധതി
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ മലയാളം ഷോർട്ട് ഫിലിം പ്രൊഡക്ഷൻ കോൺടെസ്റ്റ് സീസൺ - 5ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. നല്ല കഥകളുമായി നിർമ്മാതാക്കളെ കണ്ടെത്താൻ കഴിയാത്തവർക്കായാണ് മത്സരം. മത്സരത്തിന്റെ അഞ്ചാം പതിപ്പിൽ ഓരോ ലക്ഷം രൂപ ബഡ്ജറ്റിൽ 5 ഷോർട്ട് ഫിലിം നിർമ്മിക്കാനാണ് പദ്ധതി. ഇതിനുപുറമേ സിനിമയിലേക്ക് ചുവടുവയ്ക്കാനുള്ള അവസരവും ബഡ്ജറ്റ് ലാബ് ഒരുക്കുന്നുണ്ട്. 

മലയാളത്തിലെ പ്രശസ്ത നിർമ്മാണ കമ്പിനികളായ ഫ്രൈഡേ ഫിലിം ഹൗസ്, ആഷിക് ഉസ്മാൻ പ്രൊഡ്ക്ഷൻസ്, ലിറ്റിൽ ബിഗ് ഫിലിംസ്, ഉർവശി തീയറ്റർസ് എന്നിവരോടൊപ്പം, സംവിധായകരായ ജിസ് ജോയ്, അരുൺ ഗോപി, ടിനു പാപ്പച്ചൻ, ഡിജോ ജോസ് ആന്റണി, തരുൺ മൂർത്തി, പ്രശോഭ് വിജയൻ, അഹമ്മദ് കബീർ എന്നിവരും സീസൺ 5 ന്റെ ഭാഗമാകും. ഇതുവരെ നാല് സീസണുകളിൽ നിന്നായി 9 ഷോർട്ട് ഫിലിമുകൾ നിർമ്മിച്ചിട്ടുണ്ട്. 

http://www.budgetlab.in/s5 എന്ന വെബ്സൈറ്റ് സന്ദർശിച്ച് കഥകൾ അയക്കാവുന്നതാണ്. നാളെ മുതൽ സെപ്റ്റംബർ 30 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com