എംജിആറിനെ അപമാനിച്ചു; സാര്‍പ്പട്ടാ പരമ്പരൈയ്‌ക്കെതിരെ പരാതി; അപകീര്‍ത്തികരമായ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് എഐഎഡിഎംകെ

സിനിമയിലെ അപകീര്‍ത്തികരമായ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: പാ രഞ്ജിത്ത് സംവിധാനം ചെയ്ത തമിഴ് സിനിമ സാര്‍പ്പട്ടാ
പരമ്പരൈയ്‌ക്കെതിരെ പരാതിയുമായി എഐഎഡിഎംകെ. സിനിമയിലെ അപകീര്‍ത്തികരമായ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. 

സിനിമയില്‍ എഐഎഡിഎംകെ പാര്‍ട്ടി സ്ഥാപകനും മുന്‍മുഖ്യമന്ത്രിയുമായ എംജിആറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമുണ്ടെന്നാണ് ആരോപണം. സംഭവത്തില്‍ സംവിധായകന്‍ മാപ്പുപറയണമെന്നും വിവാദപരാമര്‍ശങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നു. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് എഐഎംഡിഎംകെ വ്യക്തമാക്കി.

കാല എന്ന സിനിമക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രവുമാണ് സാര്‍പ്പട്ടാ പരമ്പരൈ. വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്‌സിങ് മത്സരങ്ങളെ ആധാരമാക്കിയായാണ് ചിത്രം അണിയിച്ചൊരുക്കിയത്. സിനിമയില്‍ കബിലന്‍ എന്ന പ്രധാന കഥാപാത്രത്തെ ആര്യയാണ് അവതരിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com