മുംബൈ വിമാനത്താവളത്തില്‍ എത്തിയ ബോളിവുഡ് താരം സല്മാന് ഖാനെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍. വിമാനത്തിലേക്ക് കയറുകയായിരുന്ന സല്‍മാനെ ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധനയ്ക്കായി തടയുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പുതിയ ചിത്രം ടൈഗര്‍ 3 ന്റെ ഷൂട്ടിങ്ങിനായി റഷ്യയിലേക്കുള്ള യാത്രയിലായിരുന്നു താരം. വിമാനത്താവളത്തില്‍ എത്തിയ താരത്തെ ഫോട്ടോഗ്രാഫര്‍മാരും ആരാധകരും ചേര്‍ന്നാണ് സ്വീകരിച്ചത്. സുരക്ഷാ പരിശോധനകള്‍ക്ക് വിധേയനാകാതെ മുഖത്തെ മാസ്ക് മാറ്റി അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥന് താരത്തെ തടഞ്ഞു നിര്‍ത്തി സുരക്ഷാ പരിശോധനയ്ക്ക് വിധേയനാകാന്‍ ആവശ്യപ്പെടുന്നതാണ് വിഡിയോയിലുള്ളത്. കൂടാതെ താരത്തെ കണ്ട് അമിതാവേശം കാണിക്കുന്ന ആരാധകരെയും ഉദ്യോഗസ്ഥന് നിയന്ത്രിക്കുന്നുണ്ട്.
വിഡിയോ പുറത്തുവന്നതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇത്തരത്തില്‍ മുഖം നോക്കാതെ വേണം നടപടി സ്വീകരിക്കാന്‍ എന്നും അവര്‍ പറയുന്നുണ്ട്.
ടൈഗര്‍ 3ല്‍ നായികയാവുന്ന കത്രീന കൈഫും സല്മാനൊപ്പമുണ്ടായിരുന്നു. ഇമ്രാന് ഹാഷ്മിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ