'ഞാന്‍ മഹേഷ് നാരായണനു വേണ്ടി കഥ എഴുതുകയാണ്'; കമൽഹാസൻ

'20 വര്‍ഷം മുമ്പ് താന്‍ മലയാള സിനിമയെ വിമര്‍ശിച്ചിരുന്നു. മികച്ച കഥകള്‍ ഉണ്ടായിരുന്നില്ല'
മഹേഷ് നാരായണൻ, കമൽഹാസൻ/ ഫേയ്സ്ബുക്ക്
മഹേഷ് നാരായണൻ, കമൽഹാസൻ/ ഫേയ്സ്ബുക്ക്

ലയാള സംവിധായകൻ മഹേഷ് നാരായണനു വേണ്ടി കഥ എഴുതുകയാണെന്ന് തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസൻ. പുതിയ പ്രൊജക്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് മഹേഷ് നാരായണനുവേണ്ടി കഥയെഴുതുന്ന കാര്യം താരം വെളിപ്പെടുത്തിയത്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ. 

”ഞാന്‍ മഹേഷ് നാരായണന് വേണ്ടി കഥ എഴുതുകയാണ്. അവരൊക്കെ ഞങ്ങളുടെ ആള്‍ക്കാരാണ്. അതിനാല്‍ പ്രമോട്ട് ചെയ്യണമെന്നുണ്ട്” കമൽ ഹാസൻ പറഞ്ഞു. 20 വര്‍ഷം മുമ്പ് താന്‍ മലയാള സിനിമയെ വിമര്‍ശിച്ചിരുന്നു. മികച്ച കഥകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അതില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്നും കമൽഹാസൻ പറയുന്നു. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് കമല്‍ഹാസന്‍. വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com