ഇന്നലെയാണ് നടൻ പ്രകാശ് രാജും ഭാര്യ പോണിയും 11ാം വിവാഹവാർഷികം ആഘോഷിച്ചത്. വാർഷികാഘോഷത്തിന്റെ ഭാഗമായി വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ് ഇരുവരും. വീണ്ടും വിവാഹതിനായെന്ന് കുറിച്ചാണ് താരം ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങൾ എന്നാണ് ഫോട്ടോയ്ക്ക് നൽകിയ വിവരണം. ഇന്നലെ രാത്രി വീണ്ടും വിവാഹതിനായി. കാരണം ഞങ്ങളുടെ മകൻ വേദാന്തിന് വിവാഹത്തിന് സാക്ഷിയാകണമായിരുന്നു. പ്രകാശ് രാജ് സോഷ്യൽമീഡീയയിൽ കുറിച്ചു. ഇരുവരുടെയും മൂത്ത മക്കൾ മേഘ്നയെയും പൂജയെയും ചിത്രങ്ങളിൽ കാണാം. മക്കളെ സാക്ഷികളാക്കി പ്രകാശ് രാജും പോണിയും പരസ്പരം മോതിരം കൈമാറി ചുംബിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക