സിനിമ സഹസംവിധായകന്‍ ജയിന്‍ കൃഷ്ണ കുഴഞ്ഞുവീണ് മരിച്ചു

കള, പ്രീസ്റ്റ്, ആറാട്ട് തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു 
ജയിന്‍ കൃഷ്ണ ചിത്രം ഫെയ്‌സ്ബുക്ക്
ജയിന്‍ കൃഷ്ണ ചിത്രം ഫെയ്‌സ്ബുക്ക്

തൃശൂര്‍: സിനിമാ സഹസംവിധായകന്‍ ജയിന്‍ കൃഷ്ണ കുഴഞ്ഞുവീണു മരിച്ചു. 45 വയസായിരുന്നു. 

പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു. ബി ഉണ്ണികൃഷ്ണന്‍ , അനില്‍ സി മേനോന്‍, സുനില്‍ കാര്യാട്ടുകര , ജിബു ജേക്കബ് , രോഹിത് വി എസ് തുടങ്ങി ഒട്ടേറെ സംവിധായകര്‍ക്കൊപ്പം അസോസിയേറ്റ് ആയും ചീഫ് അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിയമ ബിരുദധാരിയായ ജയകുമാര്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ഭരണസമിതി അംഗമാണ് .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com