ടൊവിനോ തോമസ് നായകനായി എത്തുന്ന സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. വൻ പ്രമോഷനാണ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നെറ്റ്ഫ്ളിക്സ് നടത്തുന്നത്. ഇപ്പോൾ രസകരമായ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നായകനായ മിന്നൽ മുരളിയിലെ സൂപ്പർ ഹീറോ കഴിവുകൾ വെളിവാക്കുന്നതാണ് വിഡിയോ. പ്രശസ്ത റെസ്ലർ ഗ്രേറ്റ ഖാലിയും വിഡിയോയിലുണ്ട്.
ഗ്രേറ്റ് ഖാലി മലയാളത്തിൽ ആദ്യം
സൂപ്പർ ഹീറോ ടെസ്റ്റിനായി വരുന്ന മിന്നൽ മുരളിയെയാണ് വിഡിയോയിൽ കാണുന്നത്. അമേരിക്കൻ സൂപ്പർഹീറോ ആവണമെന്നതാണ് മിന്നൽ മുരളിയുടെ ആഗ്രഹം. ഇതിനായി ഖാലിയുടെ മിന്നിലെത്തുന്ന ടൊവിനോയെ പലരീതിയിൽ പരീക്ഷിക്കുകയാണ്. എല്ലാ പരീക്ഷണത്തിലും അമ്പരപ്പിക്കുന്ന വിജയം നേടുകയാണ് മിന്നൽ മുരളി. ഇതാദ്യമായാണ് ഖാലി ഒരു മലയാളചിത്രത്തിൽ അഭിനയിക്കുന്നത്.
വിഡിയോ വൈറൽ
മിന്നൽ മുരളി: മേക്കിങ് ഓഫ് എ സൂപ്പർ ഹീറോ എന്ന തലക്കെട്ടോടെ നെറ്റ്ഫ്ളിക്സാണ് യൂട്യൂബിൽ ഈ രംഗം പുറത്തുവിട്ടത്. ടൊവിനോ തോമസ്, സംവിധായകൻ ബേസിൽ ജോസഫ് ഉൾപ്പടെയുള്ളവരും വിഡിയോ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു വിഡിയോയും പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ