'ലെച്ചു' ആയി കണ്മണി; മകളുടെ സിനിമാ അരങ്ങേറ്റം, സന്തോഷം പങ്കുവച്ച് മുക്ത

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് പത്താം വളവ് 
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ടി മുക്തയുടെ മകൾ കിയാര സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും പ്രധാന വേഷങ്ങളിൽ എത്തുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കിയാര എന്ന കണ്മണി സിനിമയിലെത്തുന്നത്. എം. പത്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‍

ഈ മാസം ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റർ പങ്കുവച്ച് മുക്തയാണ് മകൾ സിനിമയിലെത്തുന്ന സന്തോഷം പങ്കുവച്ചത്. "ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ ക്രിസ്മസ് സമ്മാനം. കണ്മണിക്കുട്ടിയുടെ ആദ്യത്തെ മൂവി പോസ്റ്റർ" എന്നാണ് മുക്ത സോഷ്യൽമീഡിയയിൽ കുറിച്ചത്. ലെച്ചു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കിയാര അവതരിപ്പിക്കുന്നത്. 

ത്രില്ലർ സ്വഭാവമുള്ള ഒരു ഫാമിലി ഇമോഷണൽ സിനിമയാണ് പത്താം വളവ്. അതിഥി രവിയും സ്വാസികയുമാണ് നായികമാരായി എത്തുന്നത്. അഭിലാഷ് പിള്ളയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com