അറബിക്കടലിലെ കാഴ്ചകൾ കണ്ടിരിക്കാം, ആന്റണി പെരുമ്പാവൂരിന്റെ വീക്കെൻഡ് ഹോം; വിഡിയോ 

അത്യാധുനിക സൗകര്യങ്ങളോടെയാണ് വിടിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്.
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ നിർമ്മാതാവ് എന്ന വിശേഷണമടക്കം സ്വന്തമാക്കിയ മലയാളസിനിമയിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. കൊച്ചി കായൽക്കരയിലെ ആന്റണി പെരുമ്പാവൂരിന്റെ വീക്കെൻഡ് ഹോമിന്റെ കാഴ്ചകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അറബിക്കടലിലേക്ക് തുറക്കുന്ന സ്വീകരണ മുറിയും ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഓപ്പൺ കിച്ചണുമൊക്കെയായി അത്യാധുനിക സൗകര്യങ്ങളോടെയാണ് വിടിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. 

ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസ് ലാമിനേറ്റ് ആണ് ലിവിങ്-ഡൈനിങ് ഏരിയയ്ക്ക് മോടി കൂട്ടുന്നത്. കടലിലേക്ക് വ്യൂ ഉള്ളതാണ് മാസ്റ്റർ ബെഡ്‌റൂമും. ടിവി റൂമിലെ സ്ലൈഡിങ് ഗ്ലാസ് പാർട്ടീഷൻ ആണ് മറ്റൊരു ശ്രദ്ധേയ ഘടകം. നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ബ്രാൻഡ് അമ്പാസിഡറായ ഡിലൈഫ് ആണ് ഈ ആഢംബര ഫ്ളാറ്റ് ഒരുക്കിയിരിക്കുന്നത്. അനൂപ് മേനോനാണ് ഫ്ളാറ്റിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 

നിർമാതാവ് എന്നതിനൊപ്പം നടനെന്ന നിലയിലും ആന്റണി കഴിവ് തെളിയിച്ചിട്ടുണ്ട്. കിലുക്കം എന്ന സിനിമയിൽ തുടങ്ങിയ അഭിനയ ജിവിതം 26ഓളം സിനിമകൾ പിന്നിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com