രോ​ഗം 90 ശതമാനം ശരിയായി, ബാക്കികൂടി റെഡിയായാൽ മുഖം പഴയത് പോലെ ആകും; മനോജ് കുമാർ

സുഖം പ്രാപിക്കുന്നുണ്ടെന്നും മുഖം പഴയരൂപത്തിലേക്ക് മാറി വരുന്നുണ്ടെന്നുമാണ് മനോജ് കുമാർ വ്യക്തമാക്കിയത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ണ്ടാഴ്ച മുൻപാണ് തനിക്ക് ബെൽസി പാൾസി രോഗം ബാധിച്ചതായി നടൻ മനോജ് കുമാർ അറിയിച്ചത്. ഇപ്പോൾ തന്റെ ആരോ​ഗ്യത്തെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സുഖം പ്രാപിക്കുന്നുണ്ടെന്നും മുഖം പഴയരൂപത്തിലേക്ക് മാറി വരുന്നുണ്ടെന്നുമാണ് മനോജ് കുമാർ വ്യക്തമാക്കിയത്. 90 ശതമാനം ശരിയായെന്നാണ് യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെ പറഞ്ഞത്. 

ആദ്യം കണ്ടതിൽ നിന്ന് കാര്യമായ മാറ്റമുണ്ടായെന്നും സംസാരിക്കുമ്പോൾ ചെറിയ പ്രശ്നം മാത്രമാണ് ഉള്ളതെന്നുമാണ് മനോജിന്റെ വാക്കുകൾ. മമ്മൂട്ടി ഉൾപ്പടെയുള്ള നിരവധിപേരാണ് രോ​ഗവിവരം തിരക്കിയത്. എല്ലാവർക്കും നന്ദി പറയുന്നതായും മനോജ് പറഞ്ഞു. 

മനോജിന്റെ വാക്കുകൾ ഇങ്ങനെ

‘തൊണ്ണൂറ് ശതമാനവും ഭേദമായിട്ടുണ്ട്. ഇനി ബാക്കിയുള്ള പത്തു ശതമാനം കൂടി റെഡിയായാല്‍ എന്റെ മുഖം പഴയത് പോലെ ആകും. നിങ്ങള്‍ ആദ്യം കണ്ട എന്റെ മുഖത്തില്‍ നിന്നും ഒത്തിരി മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മിണ്ടുമ്പോള്‍ ചെറിയ പ്രശ്‌നം അത്ര മാത്രമേ ഉള്ളൂ. മിണ്ടാതെ ഇരുന്നാല്‍ കുഴപ്പമുള്ളതായി തോന്നില്ല. ഇത്രവേഗം ഭേദം ആകുമെന്നോര്‍ത്തില്ല. നിങ്ങളുടെ ഒക്കെ പ്രാർഥന വളരെ വലുതാണ്. എന്റെ വിവരം അറിഞ്ഞ അന്ന് കുറെ ആളുകൾ വിളിച്ചു. കുറേ പേര്‍ മെസേജുകള്‍ അയച്ചു. ചിലര്‍ വിളിച്ചിട്ട് കരഞ്ഞു, ഒത്തിരി പേര്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും അറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപോയി. നമ്മളോടുള്ള നിങ്ങളുടെ സ്‌നേഹം കാണുമ്പോള്‍ വല്ലാത്തൊരു സന്തോഷമാണ്. ഇങ്ങനെയൊക്കെ വന്നതു കൊണ്ടാണല്ലോ ഇതൊക്കെ തിരിച്ചറിയാന്‍ ആയത്. 

മമ്മൂക്കയുടെ മെസേജ് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹവുമായി ഞാന്‍ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുന്ന ബന്ധമില്ല. ഒന്നോ രണ്ടോ പടങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഈ വിവരം അറിഞ്ഞിട്ടാകാം മനോജ് വേഗം സുഖമാവട്ടേ എന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് മെസേജ് അയച്ചത്. തിരികെ മെസേജ് അയച്ചപ്പോള്‍ എന്നോട് ടെന്‍ഷനടിക്കേണ്ട എന്നും പറഞ്ഞു ആശ്വസിപ്പിച്ചെന്നും മനോജ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com