'സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്'; പിഷാരടിയെ വിമർശിച്ച് അബ്ദുള്ളക്കുട്ടി 

പാറക്കെട്ടിൽ കണ്ണുകളടച്ച് ചമ്രം പടിഞ്ഞിരിക്കുന്ന ചിത്രമാണ് പിഷാരടി പങ്കുവച്ചത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

മൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് നടനവും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും അവയ്ക്ക് നൽകുന്ന വ്യത്യസ്തമായ കമന്റുകളും ഏറെ ശ്രദ്ധനേടാറുണ്ട്. എന്നാൽ ഇക്കുറി പിഷാരടി പങ്കുവച്ച ഒരു ചിത്രം പുതുയൊരു വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ചിത്രവും അതിന്റെ കമന്റും കണ്ട് താരത്തെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. 

പാറക്കെട്ടിൽ കണ്ണുകളടച്ച് ചമ്രം പടിഞ്ഞിരിക്കുന്ന ചിത്രമാണ് പിഷാരടി പങ്കുവച്ചത്. ഇതിന്  'മടിറ്റേഷൻ' എന്നൊരു ക്യാപ്ഷനും നൽകിയിട്ടുണ്ട്. "പിഷാരടി... നിങ്ങൾ നമ്മുടെ മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്," എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ കമന്റ്. അതേസമയം പിഷാരടിയുടെ ക്യാപ്ഷനുകളുടെ ആരാധകരായ ഒരുപാടുപേർ അബ്ദുള്ളക്കുട്ടിയെ വിമർശിച്ച് രംഗത്തെത്തിക്കഴിഞ്ഞു. 

മെഡിറ്റേഷനെ 'മടിറ്റേഷൻ' എന്നു പറയുന്നത് ഭയങ്കര തെറ്റാണെന്ന് അബ്ദുള്ളക്കുട്ടി ഒരു പ്രമുഖ ഓൺലൈന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു. താൻ തന്നെയാണ് കമന്റ് കുറിച്ചതെന്ന് തുറന്നുപറഞ്ഞ അബ്ദുള്ളക്കുട്ടി മെഡിറ്റേഷൻ നമ്മുടെ ഇതിഹാസങ്ങളിൽ നിന്നും വേദങ്ങളിൽ നിന്നുമൊക്കെ ഉണ്ടായിട്ടുള്ള മഹത്തായ ഒന്നാണ്. അതിനെ 'മടിറ്റേഷൻ' എന്നു പറയുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com