നൊസ്റ്റാൾജിയ തലയ്ക്കുപിടിച്ച് നസ്രിയയുടെ ക്യൂട്ട് ഡാൻസ്, ഒപ്പം അൽഫോൻസ് പുത്രന്റെ ഭാര്യയും; വിഡിയോ വൈറൽ 

'എന്നെന്നും 90കളിലെ കുട്ടികൾ' എന്നെഴുതിയാണ് നസ്രിയ വിഡിയോ പങ്കുവച്ചിരിക്കുന്നത്
നൊസ്റ്റാൾജിയ തലയ്ക്കുപിടിച്ച് നസ്രിയയുടെ ക്യൂട്ട് ഡാൻസ്, ഒപ്പം അൽഫോൻസ് പുത്രന്റെ ഭാര്യയും; വിഡിയോ വൈറൽ 

ടി നസ്രിയ ഫഹദ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ച വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തൊണ്ണൂറുകളിലെ ഹിറ്റി ഹിന്ദി ​ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന നസ്രിയയെയാണ് വിഡിയോയിൽ കാണുക. കൂടെ ഉറ്റ സുഹൃത്ത് അലീനയുമുണ്ട്. 

സംവിധായകൻ അൽഫോൻസ് പുത്രന്റെ ഭാര്യയാണ് അലീന. 'എന്നെന്നും 90കളിലെ കുട്ടികൾ' എന്നെഴുതിയാണ് നസ്രിയ വിഡിയോ പങ്കുവച്ചിരിക്കുന്നത്. സെൽഫീസ് ടു റീൽസ് എന്ന ഹാഷ്ടാ​ഗും വിഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്. മൈ ഡാൻസിങ് ക്വീൻ എന്നാണ് അലീനയെ നസ്രിയ വിശേഷിപ്പിക്കുന്നത്. 

അലീനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ മുമ്പും നസ്രിയ പങ്കുവച്ചിട്ടുണ്ട്.ഇരുവരും ഓരേ തരത്തിലുള്ള വേഷം ധരിച്ചുള്ള ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com