ബ്രേക്കിട്ടപ്പോൾ കാറിലിടിച്ചു, പ്രമുഖ നടൻ മർദ്ദിച്ചു; കേസ്  

കൈലാസ് സത്പൂട്ട് എന്നയാളാണ് പരാതിക്കാരൻ
മഹേഷ് മഞ്ജരേക്കർ/ ചിത്രം: ഫേസ്ബുക്ക്
മഹേഷ് മഞ്ജരേക്കർ/ ചിത്രം: ഫേസ്ബുക്ക്

ഹൈവേ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ ചലച്ചിത്ര നിർമ്മാതാവും നടനുമായ മഹേഷ് മഞ്ജരേക്കർക്കെതിരെ കേസ്. വെള്ളിയാഴ്ച രാത്രി പൂനെ-സോളാപൂർ ഹൈവേയിൽ വച്ച് ഒരാളെ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് ആരോപണം. കൈലാസ് സത്പൂട്ട് എന്നയാളാണ് പരാതിക്കാരൻ.

വണ്ടി ഓടിക്കുന്നതിനിടയിൽ മഹേഷ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ കൈലാസിന്റെ വാഹനം അദ്ദേഹത്തിന്റെ കാറിന് പിന്നിൽ ഇടിച്ചു. ഇതിനുപിന്നാലെ കാറിൽ നിന്നിറങ്ങിവന്ന മഹേഷ് തന്നെ അടിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് കൈലാസ് പരാതിയിൽ പറയുന്നത്. മഹേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തെന്ന് പൊലീസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com