'ഇത് തുടക്കം മാത്രം', വമ്പന്‍ മേക്കോവറില്‍ ഇമ്രാന്‍ ഹാഷ്മി; ഫോട്ടോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്
ഇമ്രാൻ ഹാഷ്മി/ ഇൻസ്റ്റ​ഗ്രാം
ഇമ്രാൻ ഹാഷ്മി/ ഇൻസ്റ്റ​ഗ്രാം

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഇമ്രാന്‍ ഹാഷ്മി. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. മേക്കോവര്‍ ചിത്രമാണ് താരം പങ്കുവെച്ചത്. 

ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷമെടുത്തതാണ് ചിത്രം. മാസ്‌ക് അണിഞ്ഞ് ഷര്‍ട്ട്‌ലസ്സായി നില്‍ക്കുന്ന ഇമ്രാനെയാണ് ചിത്രത്തില്‍ കാണുന്നത്. താരത്തിന്റെ സിക്‌സ് പാക്ക് ബോഡി ഫോട്ടോയില്‍ വ്യക്തമാണ്. ഇത് വെറും തുടക്കം മാത്രം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്. ആരാധകരുടെ മനം കവരുകയാണ് ചിത്രം. 

ടൈഗര്‍ സിന്ദാഹേയുടെ മൂന്നാം ഭാഗത്തില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായാണോ പുതിയ മേക്കോവര്‍ എന്നാണ് ആരാധകരുടെ ചോദ്യം. സല്‍മാന്‍ ഖാനും കത്രീന കൈഫും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ വില്ലനായാണ് ഇമ്രാന്‍ ഹാഷ്മി വേഷമിട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com