ആ ദുരന്തം ഇനി ആവർത്തിക്കരുത്, വിവിധ സംസ്ഥാനങ്ങളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ സോനൂ സൂദ്

തുടക്കത്തിൽ 18 ഓളം പ്ലാന്റുകളാണ് സ്ഥാപിക്കുക
സോനു സൂദ്/ ഫയൽ
സോനു സൂദ്/ ഫയൽ

കോവിഡ് രണ്ടാം തരം​ഗത്തിൻ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ചത് നിരവധി ജീവനുകളാണ്. ഇപ്പോഴും ഓക്സിജൻ ക്ഷാമം പലസ്ഥലങ്ങളിലും തുടരുകയാണ്. ഇനി അത്തരത്തിലൊരു ദുരന്തം രാജ്യത്തുണ്ടാവാതിരിക്കാനായി ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ബോളിവുഡ് നടൻ സോനൂ സൂദ്. രാജ്യത്തിന്റെ വിവിധയിടങ്ങളിലാണ് പ്ലാന്റ് സ്ഥാപിക്കുക. 

സോനൂ സൂദിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ ആണ് ഇതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുന്നത്. തുടക്കത്തിൽ 18 ഓളം പ്ലാന്റുകളാണ് സ്ഥാപിക്കുക. ആന്ധ്ര പ്രദേശിലെ കുർനൂൽ, നെല്ലൂർ എന്നീ പ്രദേശങ്ങളിലാണ് താരം ആദ്യ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള കാര്യങ്ങൾ ചെയ്യുക. ക്രിപ്റ്റോ റിലീഫിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് ജൂൺ അവസാനത്തോടെ തുടക്കമാകും. ഏതാണ്ട് സെപ്റ്റംബറോടെ പ്ലാന്റ് പ്രവർത്തന സജ്ജമാകുമെന്നാണ് കരുതുന്നത്.

’കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് ഓക്സിജന്റെ ക്ഷാമമാണ് കണ്ട് വരുന്നത്. ഈ ഓക്സിജൻ പ്രശ്നം പൂർണമായും തീർക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. പാവപ്പെട്ട ജനങ്ങളെ ചികിത്സിക്കുന്ന ആശുപത്രികളിലാണ് ഓക്സജിൻ പ്ലാന്റുകൾ സ്ഥാപിക്കാൻ പോകുന്നത്. ഇനിയൊരു ഓക്സിജൻ ക്ഷാമം നേരിടേണ്ട അവസ്ഥ വരരുത്. എന്തിന് മൂന്നാം തരം​ഗത്തിനും മറ്റുമായി കാത്തിരിക്കണം. സോനു സൂദ് പറയുന്നു.

ആദ്യ ഘട്ടത്തിനു ശേഷം മങ്കലാപുരത്തും കർണ്ണാടകയിലും പ്ലാന്റുകൾ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. തമിഴ്നാട്, കർണ്ണാടക, പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളിൽ പ്ലാന്റുകൾ സ്ഥാപിക്കും. നിലവിൽ 750 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഫൗണ്ടേഷൻ നൽകി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com