കോവിഡ് സാന്ത്വന പദ്ധതി: ഫെഫ്കയ്ക്ക്  മൂന്ന് ലക്ഷം രൂപ നൽകി പൃഥ്വിരാജ്  

19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ടിയാണ് ഈ സഹായ പദ്ധതികൾ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകി നടൻ പൃഥ്വിരാജ് സുകുമാരൻ. ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് ബാധിതർക്ക് ധനസഹായം, കോവിഡ് മെഡിക്കൽ കിറ്റ്, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം , കുട്ടികളുടെ പഠന സാമഗ്രികൾ വാങ്ങാൻ സഹായം, കോവിഡ് മൂലം മരിച്ച അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ , ആവശ്യമെങ്കിൽ ആശ്രിതർക്ക് സംഘടനാ അംഗത്വം, ജോലി എന്നിവയാണ് കോവിഡ് സാന്ത്വന പദ്ധതി. 

ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ടിയാണ് ഈ സഹായ പദ്ധതികൾ ഫെഫ്ക പ്രഖ്യാപിച്ചത്. അപേക്ഷകൾ ഫെഫ്ക അംഗങ്ങൾ അതാത് സംഘടനാ മെയിലിലേക്കാണ് അയയ്‌ക്കേണ്ടത്. നേരത്തെ സാന്ത്വന പദ്ധതിക്കായി കല്യാൺ ഗ്രൂപ്പിന്റെ സ്ഥാപകൻ കല്യാണരാമൻ, ബിഗ് ബ്രദർ സിനിമയുടെ നിർമാതാവ് ഫിലിപ്പോസ് കെ. ജോസഫ് എന്നിവർ അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com