ചങ്ക് തകർക്കല്ലേ ഉണ്ണിയേട്ടാ, ആരാണ് ആ പെൺകുട്ടി?; ‌ഉണ്ണി മുകുന്ദൻ പങ്കുവച്ച വിഡിയോ കണ്ട് ആരാധകർ 

നടൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകരെ ആശങ്കയിലാക്കിയിരിക്കുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ലയാളസിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ ആയ നടൻ ഉണ്ണി മുകുന്ദൻ ആരാധകരെ ഒന്ന് ഞെട്ടിച്ചിരിക്കുകയാണ്. നടൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകരെ ആശങ്കയിലാക്കിയിരിക്കുന്നത്. വീഡിയോ പങ്കുവച്ചതിനു പിന്നാലെ ഉണ്ണിയെ ചോദ്യങ്ങൾ കൊണ്ട് മൂടുകയാണ് ആരാധികമാർ.

“സത്യസന്ധമായി പറഞ്ഞാൽ ഇതാണ് എനിക്കു കിട്ടിയ മനോഹരമായ ഒന്ന്. ഇതെല്ലാം ഞാനെപ്പോഴും ആഗ്രഹിച്ചതാണ്. എഡിറ്റ് ചെയ്ത വീഡിയോയ്ക്ക് ഒത്തിരി നന്ദി. ഒരു നിമിഷത്തേക്ക് ഇതെല്ലാം വളരെ യാഥാർത്ഥ്യമായിരുന്നു. സ്നേഹത്തിന് നന്ദി,” എന്ന് കുറിച്ചാണ് ഒരു പെൺകുട്ടിയ്ക്ക് ഒപ്പമുള്ള വീഡിയോ ഉണ്ണി പങ്കുവച്ചത്. 

ഉണ്ണിക്കൊപ്പം ഓരോ ഫ്രെയിമിലും കാണുന്ന ആ പെൺകുട്ടി ആരാണെന്നാണ് കമന്റിലെ ചോദ്യം. ശരിക്കും പ്രണയത്തിലാണോ? ഞങ്ങളുടെ ചങ്ക് തകർക്കല്ലേ ഉണ്ണിയേട്ടാ എന്നിങ്ങനെയാണ് കമന്റുകൾ. ഒരു ആരാധിക അയച്ചു നൽകിയ മനോഹരമായ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു ഉണ്ണിമുകുന്ദൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com