തിരുവനന്തപുരം: പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം.
ചെമ്മീൻ സിനിമ യുടെ സ്റ്റിൽ ഫോട്ടോ ഗ്രാഫർ ആയിരുന്നു. ഫോട്ടോ ജേർണലിസം. സിനിമ. നാടകം. ഡോക്യൂമെന്ററി രംഗങ്ങളിൽ സജീവമായിരുന്നു. മൂന്നു തവണ അദ്ദേഹത്തിന് ദേശിയ പുരസ്കാരം നേടിയിട്ടുണ്ട്. കൂടാതെ യാഗം, കേശു, സ്വപ്നം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. 1959ൽ തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ തുടങ്ങി. മലയാളത്തിലെ പ്രമുഖ സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവൻ, സംഗീത് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ