നീണ്ട അവധി കഴിഞ്ഞ് ഓണത്തിന് തിയറ്ററുകളിൽ, ആസിഫ് അലിയുടെ കുഞ്ഞെൽദോ റിലീസ് പ്രഖ്യാപിച്ചു

മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്
കുഞ്ഞെൽദോയിൽ ആസിഫ് അലി/ ഫേയ്സ്ബുക്ക്
കുഞ്ഞെൽദോയിൽ ആസിഫ് അലി/ ഫേയ്സ്ബുക്ക്

കോവിഡ് വ്യാപനം രൂക്ഷമായതോടെ കൂടുതൽ സിനിമകൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഇതിനോടകം നിരവധി മലയാളം ചിത്രങ്ങളാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചത്. എന്നാൽ ആസിഫ് അലി നായകനായി എത്തുന്ന കുഞ്ഞെൽദോ തിയറ്ററിൽ തന്നെയാകും എത്തു. നീണ്ട അവധി കഴിഞ്ഞ് ഓണത്തിന് ചിത്രം തിയറ്ററിൽ എത്തിക്കുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കിയത്. ഓ​ഗസ്റ്റ് 27നാണ് ചിത്രം പ്രേക്ഷചകരിലേക്ക് എത്തുക. 

റേഡിയോ ജോക്കിയും അവതാരകനുമായി ശ്രദ്ധ നേടിയ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. കാമ്പസ് ജീവിതമാണ് പ്രമേയമാകുന്ന ചിത്രത്തിൽ വിദ്യാർത്ഥിയായാണ് ആസിഫ് എത്തുന്നത്. ഇതിനോടകം താരത്തിന്റെ ലുക്ക് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംവിധായകന്റെ സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം.മാത്തുക്കുട്ടി തന്നെയാണ് രചന നിർവഹിക്കുന്നത്. 

ലിറ്റിൽ ബിഗ് ഫിലിംസിൻറെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് 'കുഞ്ഞെൽദോ'യുടെ ക്രിയേറ്റീവ് ഡയറക്ടർ. ഷാൻ റഹ്മാനാണ് സം​ഗീതം. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം.  ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. വിതരണം സെഞ്ചുറി ഫിലിംസ് റിലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com