മണിച്ചിത്രത്താഴ് പുറത്തിരങ്ങിയിട്ട് 27 വർഷങ്ങൾ പിന്നിട്ടെങ്കിലും സിനിമയുടെ ആരാധകവൃന്ദത്തിന് ഇപ്പോഴും കുറവില്ല. സിനിമയിലെ വിവിധ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ സജീവചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ആരാധകർ പുറത്ത് വിട്ട മണിച്ചിത്രത്താഴിലെ ഡിലീറ്റഡ് രംഗങ്ങളാണ് ശ്രദ്ധനേടിയിരിക്കുന്നത്.
കോമഡി താരങ്ങളായ പ്രജിത് കൈലാസവും ദീപു നാവായികുളവും ചേർന്ന് പുനരാവിഷ്കരിച്ച മണിചിത്രത്താഴിലെ രംഗങ്ങളാണ് വിഡിയോയിൽ. മാടമ്പള്ളിയിലെ പറമ്പിൽ പണിക്ക് വന്നവരായാണ് ഇരുവരും അഭിനയിച്ചിരിക്കുന്നത്. നകുലന് വിഷം കലർത്തിയ ചായ നൽകാനുള്ള ഗംഗയുടെ ശ്രമം നകുലൻ തടയുന്നതും, കുറ്റം ശ്രീദേവിയുടെ തലയിൽ ചാർത്തി മുറിയിൽ പൂട്ടിയിടുന്നതുമാണ് വിഡിയോയിലെ പ്രധാന രംഗങ്ങൾ. വൂരിലേക്ക് സൈക്കിളിൽ പോകുന്നതും, തറവാട്ടിൽ നിന്നും സണ്ണിയും ഗംഗയും നകുലനും തിരിച്ചു പോകുന്നതുമടക്കമുള്ള രംഗങ്ങളി വിഡിയോയിലുണ്ട്.
"ഫാസിൽ സാർ ചതിച്ചു നമ്മുടെ സീൻ കട്ട് ചെയ്തു" എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക