ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം, അന്തരിച്ച ചാഡ്‍വിക് ബോസ്മാൻ മികച്ച നടൻ

ഡ്രാമ വിഭാ​ഗത്തിൽ ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മരണാനന്തര ബഹുമതിയായി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്
ചാഡ്‍വിക് ബോസ്മാൻ/ ഫേസ്ബുക്ക്
ചാഡ്‍വിക് ബോസ്മാൻ/ ഫേസ്ബുക്ക്

78ാമത് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അകാലത്തിൽ അന്തരിച്ച ചാഡ്‍വിക് ബോസ്മാനാണ് മികച്ച നടൻ. ഡ്രാമ വിഭാ​ഗത്തിൽ ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മരണാനന്തര ബഹുമതിയായി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ഡ്രാമാ വിഭാഗത്തിലെ മികച്ച നടിയായി ആൻഡ്ര ഡേ തെരഞ്ഞെടുക്കപ്പെട്ടു. ദി യുനൈറ്റഡ് സ്റ്റേറ്റ്സ് വേഴ്സസ് ബില്ലീ ഹോളിഡേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അം​ഗീകാരം നേടിയത്. നോമാഡ് ലാൻഡ് ആണ് മികച്ച ചിത്രം. 

കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. നോമാഡ് ലാൻഡ് സംവിധാനം ചെയ്ത ക്ലോ ഷാവോ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. മ്യൂസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച ചിത്രമായി ബൊരാത് സബ്സീക്വന്റ് മൂവീ ഫിലിം. അതേ വിഭാഗത്തിലെ മികച്ച നടനായി സച്ചാ ബാരൺ കൊഹമനേയും (ബൊരാത് സബ്സീക്വന്റ് മൂവീഫിലിം), നടിയായി റോസമണ്ട് പൈക്കിനേയും (ഐ കെയർ എ ലോട്ട്) തെരഞ്ഞെടുത്തു. 

മികച്ച വിദേശഭാഷ സിനിമയ്ക്കുള്ള പുരസ്കാരം മിനാരി നേടി. ‍ഡിസ്നി നിർമിച്ച സോൾ ആണ് മികച്ച ആനിമേഷൻ ചിത്രം. ടെലിവിഷൻ പരമ്പരയ്ക്കുള്ള പുരസ്കാരങ്ങളിൽ ദി ക്രൗൺ ആണ് നിറഞ്ഞു നിന്നത്. നാലു പുരസ്കാരങ്ങളാണ് ഈ സീരിസ് സ്വന്തമാക്കിയത്. ദി ക്രൗണിലെ അഭിനയത്തിന് മികച്ച നടനായി ജോഷ് ഒ കോണറും നടിയായി എമ്മാ കോറിനും സഹനടിയായി ഗിലിയൻ ആൻഡേഴ്​സണും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെലിവിഷൻ പരമ്പരയും ദി ക്രൗൺ ആണ്. അതുകൂടാതെ മലയാളികൾ ഉൾപ്പടെ ചർച്ച ചെയ്ത ദി ക്യൂന്‍സ് ഗാംബിറ്റും ​ഗോൾഡൻ ​ഗ്ലോബിൽ മികവു പുലർത്തി. മികച്ച ലിമിറ്റഡ് സീരീസായാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ സീരീസിലെ അഭിനയത്തിന് 
അന്‍യാ ടെയ്‌ലര്‍ ഡോയ് ഈ വിഭാ​ഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com