'പട്ടരുടെ മട്ടൻ കറി' സിനിമ ബ്രാഹ്മണരെ അപമാനിക്കുന്നതെന്ന് ആരോപണം; പ്രതിഷേധവുമായി കേരള ബ്രാഹ്മണ സഭ 

പ്രതിഷേധത്തെ തുടർന്ന് സിനിമയുടെ പേര് പിൻവലിച്ചെന്ന് സംവിധായകൻ
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

റിലീസിനൊരുങ്ങുന്ന മലയാളചിത്രം 'പട്ടരുടെ മട്ടൻ കറി'ക്കെതിരെ കേരള ബ്രാഹ്മണ സഭ. സിനിമയുടെ പേര് ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്നാണ് ആരോപണം. സിനിമയുടെ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭ സെൻസർ ബോർഡിന് കത്തയച്ചു. 

'പട്ടരുടെ മട്ടൺ കറി എന്ന പേരിൽ ഒരു മലയാള ചിത്രം ഉടൻ റിലീസിനൊരുങ്ങുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. ഞങ്ങളുടെ സമുദായത്തെ നേരിട്ട് അപമാനിക്കുന്ന തരത്തിലുള്ള ഈ സിനിമയുടെ പേരിനോട് കടുത്ത എതിരഭിപ്രായമുണ്ട്. 'പട്ടന്മാർ' എന്നു വിളിക്കപ്പെടുന്ന ബ്രാഹ്മണസമുദായത്തെ മോശം ഭാഷയിൽ അപമാനിക്കുന്നത് ലക്ഷ്യമാക്കിയുള്ളതാണ് ഈ പേര്. ബ്രാഹ്മണർ സസ്യാഹാരികളാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആയതിനാൽ പട്ടർ, മട്ടൺ കറി എന്ന വാക്കുകൾ ബ്രാഹ്മണരെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അതിനാൽ പ്രസ്തുത ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്നും ഇനി അനുമതി നൽകിയിട്ടുള്ളപക്ഷം അത് റദ്ദാക്കണമെന്നും അപേക്ഷിച്ചുകൊള്ളുന്നു', കേരള ബ്രാഹ്മണ സഭ കത്തിൽ പറയുന്നു.

അർജുൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ചിത്രമാണ് ഇത്. പ്രതിഷേധത്തെ തുടർന്ന് സിനിമയുടെ പേര് പിൻവലിച്ചെന്ന് സംവിധായകൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com