എലൻ ഷോ ഇനി ഇല്ല, അണിയറ പ്രശ്നങ്ങളിൽ മുങ്ങി ലോകപ്രസിദ്ധ ടോക് ഷോയ്ക്ക് അന്ത്യം 

സുപ്രസിദ്ധ അവതാരകയായ എലന്‍ ഡുജോനറീസിന്റെ ഷോയ്ക്ക് ആരാധകർ ഏറെയായിരുന്നു
എലന്‍ ഡുജോനറീസ്/ ഫേയ്സ്ബുക്ക്
എലന്‍ ഡുജോനറീസ്/ ഫേയ്സ്ബുക്ക്

ലോകപ്രസിദ്ധ അമേരിക്കൻ ടോക്ക് ഷോ ആയ എലൻ ഷോ അവസാനിക്കുന്നു. സുപ്രസിദ്ധ അവതാരകയായ എലന്‍ ഡുജോനറീസിന്റെ ഷോയ്ക്ക് ആരാധകർ ഏറെയായിരുന്നു. വർഷങ്ങളായി തുടരുന്ന ടോക്ക് ഷോയിൽ നിന്ന് ചില അണിയറ പ്രശ്നങ്ങളെ തുടർന്നാണ് എലൻ പിന്മാറിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

കഴിഞ്ഞ കുറച്ചു നാളുകളായി ഷോയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അണിയറയില്‍ ഏറെ പ്രശ്നങ്ങളും അഭ്യൂഹങ്ങളും കേട്ടിരുന്നു. ഇതോടെയാണ് നാടകീയമായി കഴിഞ്ഞ ദിവസം  'എലന്‍ ഷോ' നിര്‍ത്താന്‍ പോകുന്ന കാര്യം ഇവര്‍ അറിയിച്ചത്. ഒരു ക്രിയേറ്റീവായ വ്യക്തി എന്നും വെല്ലുവിളികള്‍ ഏറ്റെടുക്കണം, അത്തരത്തില്‍ നോക്കിയാല്‍ 'എലന്‍ ഷോ' എന്നത് വളരെ രസകരമാണ്, വളരെ മഹത്തരമാണ്, പക്ഷെ അത് ഇപ്പോള്‍ ഒരു വെല്ലുവിളിയല്ലെന്നാണ് എലൻ പറഞ്ഞത്. 

രസകരമായ അവതരണമാണ് എലൻ ഷോ വ്യത്യസ്തമാക്കുന്നത്. കേരളത്തിലും എലനും ഷോയ്ക്കും ആരാധകർ ഏറെയാണ്. നേരത്തെ ഈ ഷോയുമായി ബന്ധപ്പെട്ട പരാതിയില്‍ മുതിര്‍ന്ന മൂന്ന് പ്രൊഡ്യൂസര്‍മാറെ പറഞ്ഞുവിട്ടിരുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എലന്‍ ഡുജോനറീസിനെതിരെ ആരോപണമൊന്നും ഉയര്‍ന്നിരുന്നില്ല. ഈ ടോക്ക് ഷോയുടെ പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ കൂടിയായ എലന്‍റെ വാര്‍ഷിക വരുമാനം 84 മില്ല്യണിന് അടുത്താണ്. ഇതില്‍ വലിയൊരു ഭാഗം ഈ ഷോയില്‍ നിന്നാണ് ലഭിക്കുന്നത്. ഹോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന സെലിബ്രൈറ്റികളില്‍ 12മത്തെ സ്ഥാനാത്താണ് എലന്‍‍. 12 എമ്മി അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള എലൻ അമേരിക്കയിലെ എൽജിബിടിക്യു സമൂഹത്തിന്റെ മുഖം കൂടിയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com