'നീയാണോടാ ഷാജി പാപ്പൻ?' വിഡിയോയിൽ തകർത്ത് പാപ്പുവും പൂപ്പനും
മകൾ പാപ്പുവിനൊപ്പം ഗായിക അമൃത സുരേഷ് പങ്കുവച്ച ഷാജി പാപ്പൻ സ്പെഷ്യൽ വിഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. ‘ആട്’ സിനിമയിലെ ഷാജി പാപ്പനായാണ് പാപ്പു വിഡിയോയിൽ. ഒപ്പമുള്ള അമ്മ അമൃതയ്ക്ക് പൂപ്പൻ എന്നാണ് പേര് നൽകിയിരിക്കുന്നത്.
'നീയാണോടാ ഷാജി പാപ്പൻ?' എന്ന ചോദ്യവുമായാണ് അമൃത വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മീശ പിരിച്ചാണ് ഇരുവരും ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. കുറ്റി മീശത്തുമ്പ് പിരിച്ചുകാട്ടി "എന്റെ പേര് പാപ്പൻ" എന്ന പാപ്പുവിന്റെ ഡയലോഗാണ് വിഡിയോയിൽ ഹൈലൈറ്റ്. ജയസൂര്യയേയും വിജയ് ബാബുവിനേയും ടാഗ് ചെയ്താണ് വിഡിയോ പങ്കുവച്ചത്.
അമൃത സുരേഷിന്റേയും നടൻ ബാലയുടേയും മകളാണ് അവന്തിക എന്ന പാപ്പു. സോഷ്യൽമീഡിയയിൽ നിറയെ ആരാധകരുള്ള പാപ്പുവിന് 'പാപ്പൂ ആൻഡ് ഡ്രാൻഡ്മ' എന്നപേരിൽ യൂട്യൂബ് ചാനലുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക