രാജമൗലിയുടെ ആർആർആർ ഒടിടിയിലും, എത്തുന്നത് സീ5ലും നെറ്റ്ഫ്ളിക്സിലും

ചിത്രത്തിന്റെ  സാറ്റലൈറ്റ്, സ്ട്രീമിംഗ് റൈറ്റ്സ് ആരൊക്കെയാണ് വാങ്ങിയിരിക്കുന്നത് എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്
ആർആർആർ പോസ്റ്റർ
ആർആർആർ പോസ്റ്റർ

രാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ ആർആർആർ. ബാഹുബലിക്ക് ശേഷമുള്ള ചിത്രത്തിന് പ്രീ റിലീസ് വരുമാനമായി 900 കോടിയിൽ അധികം രൂപ ലഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ  സാറ്റലൈറ്റ്, സ്ട്രീമിംഗ് റൈറ്റ്സ് ആരൊക്കെയാണ് വാങ്ങിയിരിക്കുന്നത് എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. വിവിധ ഭാഷകളിലായി എത്തുന്ന ചിത്രം സീ5, നെറ്റ്ഫ്ളിക്സ് എന്നീ ഓടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് റിലീസിന് എത്തുന്നത്. 

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലെ സ്ട്രീമിംഗ് സീ 5ല്‍ ആയിരിക്കും. ഹിന്ദി പതിപ്പ് നെറ്റ്ഫ്ളിക്സിലും. അതേസമയം വിദേശരാജ്യങ്ങളിലെ സ്ട്രീമിംഗ് അവകാശവും നെറ്റ്ഫ്ളിക്സിനാണ്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം നെറ്റ്ഫ്ളിക്സില്‍ എത്തും. ചിത്രം ഡയറക്റ്റ് ഒടിടിയായിട്ടാവില്ല എത്തുക. തിയറ്റർ റിലീസിന് ശേഷമായിരിക്കും ഒടിടിയിൽ എത്തുന്നത്. 

ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം ഹിന്ദിയില്‍ സീ സിനിമയ്ക്കാണ്. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.

തിയറ്റര്‍ അവകാശം വിറ്റതിലൂടെമാത്രം 570 കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്ര പ്രദേശ് 165 കോടി, ഉത്തരേന്ത്യ 140 കോടി, നിസാം 75 കോടി, തമിഴ്നാട് 48 കോടി, കര്‍ണ്ണാടക 45 കോടി, കേരളം 15 കോടി, വിദേശരാജ്യങ്ങള്‍ 70 കോടി എന്നിങ്ങനെയാണ് അതിന്‍റെ വിശദാംശങ്ങള്‍. മ്യൂസിക് റൈറ്റ്സിന് മറ്റൊരു 20 കോടിയും ലഭിച്ചതായി ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. എല്ലാം ചേര്‍ത്താൽ 900 കോടിക്ക് മുകളിലാണ് പ്രീ-റിലീസ് ബിസിനസായി ലഭിച്ചത്.  2021 ദസറ കാലത്ത് എത്തുമെന്നാണ് കരുതപ്പെടുന്നതെങ്കിലും കൊവിഡ് സാഹചര്യത്തിനനുസരിച്ച് റിലീസ് നീട്ടിയേക്കും. റാം ചരണും ജൂനിയർ എൻടിആറും നായകന്മാരായി എത്തുന്ന ചിത്രത്തിൽ ആലിയ ഭട്ട്, അജയ് ദേവ്​ഗൺ തുടങ്ങിയ വൻ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com