അകാലത്തിൽ മരിച്ച ഇളയസഹോദരി ദീപ്തിയുടെ ഓർമകൾ പങ്കുവച്ച് നടി പാർവതി ജയറാം. അവസാന ശ്വാസം വരെ മിസ് ചെയ്യുമെന്നും മറ്റൊരു ലോകത്ത് കട്ടുമുട്ടാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് പാർവതിയുടെ വാക്കുകൾ.
"നീണ്ട 25 വർഷങ്ങളാണ് കടന്നുപോയത്. എന്റെ കുഞ്ഞനുജത്തി. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി, ഉറ്റ സുഹൃത്ത്. അവസാന ശ്വാസം വരെ ഞാൻ നിന്നെ മിസ് ചെയ്യും. മറ്റൊരു ലോകത്ത് കട്ടുമുട്ടാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു", പാർവതി കുറിച്ചു.
രാമചന്ദ്രക്കുറുപ്പിന്റെ പത്മഭായിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ മകളാണ് പാർവതി. പാർവതി തന്നെ നായികയായ ആരണ്യകം എന്ന സിനിമയിൽ ദീപ്തിയും അഭിനയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ