നമുക്ക് ഒന്നിച്ചു വളർന്ന് സ്നേഹിച്ചു മരിക്കാം, ഹാപ്പി ബർത്ത്ഡേ ഏട്ടാ; ​ഗോപി സുന്ദറിന് ആശംസകളുമായി ഹിരൺമയി

കോവിഡ് കാലത്തിനു മുൻപ് ഒന്നിച്ചുപോയ ഒരു യാത്രയുടെ വിഡിയോയ്ക്കൊപ്പമാണ് ആശംസ കുറിച്ചത്
​ഗോപി സുന്ദറും അഭയ ഹിരൺമയിയും/ ഇൻസ്റ്റ​ഗ്രാം
​ഗോപി സുന്ദറും അഭയ ഹിരൺമയിയും/ ഇൻസ്റ്റ​ഗ്രാം

ലയാളത്തിന്റെ പ്രിയ സം​ഗീത സംവിധായകനാണ് ​ഗോപി സുന്ദർ. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയും ​ഗായികയുമായ അഭയ ഹിരൺമയി. കോവിഡ് കാലത്തിനു മുൻപ് ഒന്നിച്ചുപോയ ഒരു യാത്രയുടെ വിഡിയോയ്ക്കൊപ്പമാണ് ആശംസ കുറിച്ചത്. 

ഹാപ്പി ഹാപ്പി ബർത്ത്ഡേ ഏട്ടാ, ഐ ലവ് യൂ. ഒന്നിച്ചു വളർന്ന് സ്നേഹിച്ച് മരിക്കാം. മികച്ച ആരോ​ഗ്യവും സമാധാനവും നൽകി അനു​ഗ്രഹിക്കട്ടെ. ഒരുപാട് സ്നേഹത്തോടെ ഹീ​ഗോ, ശിവാജി, പുരുഷു, തങ്കപ്പന്ഡ, മാഷ, കല്യാണി പിന്നെ ഞാനും- ഹിരൺമയി കുറിച്ചു. ഉക്രെയിനിലേക്കുള്ള യാത്രക്കിടയിൽ തെരുവിൽ കുട്ടികൾക്കൊപ്പം പ്രകടനം നടത്തുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ​ഗോപിസുന്ദറിന് ആശംസകളുമായി എത്തുന്നത്. 

ദിവസങ്ങൾക്ക് മുൻപായിരുന്നു അഭയ ഹിരൺമയിയുടെ പിറന്നാൾ. അന്ന് ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ആശംസ കുറിച്ചതിന് ​ഗോപി സുന്ദറിന് നേരെ രൂക്ഷമായ അതിക്രമം നേരിടേണ്ടിവന്നിരുന്നു. വിമർശനങ്ങൾക്ക് രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം മറുപടി കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com