കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'എന്താടാ സജി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ഗോഡ്ഫി ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും ഗോഡ്ഫി തന്നെയാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ, ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമാണം.
അഞ്ച് വർഷങ്ങൾക്കു ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. കുഞ്ചാക്കോ ബോബന്റെ ജന്മദിനമായ ഇന്ന് ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്ത് വിട്ടു.
അഞ്ച് വർശഷത്തിന് ശേഷം കാമറയ്ക്ക് മുന്നിൽ ഒന്നിച്ചെത്തുന്ന സന്തോഷം ഇരുതാരങ്ങളും മറച്ചുവച്ചില്ല. ഒന്നിച്ചുള്ള രസകരമായ യാത്ര തുടങ്ങാൻ കാത്തിരിക്കുകയാണെന്നാണ് പോസ്റ്റർ പങ്കുവച്ച് ജയസൂര്യ കുറിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക