നടി കോഴിക്കോട് ശാരദ അന്തരിച്ചു. 84 വയസ്സായിരുന്നു. അസുഖബാധിതയായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. 1979-ല്‍ അങ്കക്കുറി എന്ന ചിത്രത്തിൽ അഭിനയിച്ചാണ് സിനിമയിലെ അരങ്ങേറ്റം. ഉത്സവപ്പിറ്റേന്ന്, സല്ലാപം, മുഖം മൂടികൾ, കണ്ണെഴുതി പൊട്ടുംതൊട്ട്, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, കുട്ടിസ്രാങ്ക്, എന്ന് നിന്റെ മൊയ്തീൻ എന്നിങ്ങനെ നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു ശാരദ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ