'സത്യസന്ധമായ ചിന്തകൾക്കും അഭിപ്രായങ്ങൾക്കും നന്ദി; ഞങ്ങളുടെ കുഞ്ഞിനെ പിന്തുണച്ചതിന് സ്‌നേഹം': നന്ദി പറഞ്ഞ് ദുൽഖർ 

സിനിമയിൽ പ്രവർത്തിച്ചവർക്കും വിജയമാക്കിയ പ്രേക്ഷകർക്കുമാണ് ദുൽഖർ സ്നേഹം അറിയിച്ചത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് തിയറ്ററിൽ മികച്ച പ്രതികരണം നേടിയിരിക്കുകയാണ്. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ റിലിസ് ചെയ്ത ചിത്രത്തിൽ ലഭിച്ച പ്രതികരണത്തിന് നന്ദിയറിയിച്ചിരിക്കുകയാണ് ദുൽഖർ ഇപ്പോൾ. സിനിമയിൽ പ്രവർത്തിച്ചവർക്കും വിജയമാക്കിയ പ്രേക്ഷകർക്കുമാണ് ദുൽഖർ സ്നേഹം അറിയിച്ചത്. 

ദുൽഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

നിങ്ങൾ ഓരോരുത്തരുടെയും സ്‌നേഹത്തിന് നന്ദി. ഈ വലിയ സ്വീകരണത്തിന്, അഭിപ്രായങ്ങൾക്ക്, പ്രതികരണത്തിനും സത്യസന്ധമായ ചിന്തകൾക്കും ആകാംക്ഷയ്ക്കും നന്ദി. സിനിമകൾ വീണ്ടും തീയേറ്ററിൽ എത്തിയതിന്റെ ആഘോഷം. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വൈകാരിക റോളർ-കോസ്റ്റർ യാത്രയായിരുന്നു. 
ചിത്രത്തോടുള്ള സ്‌നേഹത്തിനും പ്രതിബദ്ധതക്കും കുറുപ്പിന്റെ എല്ലാ അണിയറപ്രവർത്തകർക്കും നന്ദി. നിങ്ങൾ ഓരോരുത്തരുമാണ് ഈ സിനിമയെ ഇന്നത്തെ നിലയിലേക്കുയർത്തിയത്. 
അവസാനമായി ഞങ്ങളുടെ കുഞ്ഞിനെ പിന്തുണച്ചതിന് സിനിമയെ സ്‌നേഹിക്കുന്ന ഓരോ പ്രേക്ഷകനും സ്‌നേഹം.

സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്തിരിക്കുന്ന കുറിപ്പ് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്. ശോഭിത ധുലിയാണ് കുറുപ്പിൽ ദുൽഖറിന്റെ നായിക. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, വിജയ രാഘവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com