'വി​​ദ്വേ​​ഷം ജ​​യി​​ച്ചു, ക​​ലാ​​കാ​​ര​​ൻ പ​​രാ​​ജ​​യ​​പ്പെ​​ട്ടു'; പുനീതിന്റെ ചാരിറ്റിക്കുവേണ്ടി നടത്താനിരുന്ന പരിപാടിയും തടഞ്ഞു; സ്​റ്റേജ്​ ഷോ നിർത്തുന്നെന്ന് മു​​ന​​വ്വ​​ർ ഫ​റൂ​​ഖി 

ബം​​ഗ​​ളൂ​​രു​​വി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന പ​​രി​​പാ​​ടി ഹി​​ന്ദു ജ​​ന​​ജാ​​ഗ്ര​​തി സ​​മി​​തി​​യു​​ടെ പ​​രാ​​തി​​യെ തു​​ട​​ർ​​ന്ന്​ പൊ​​ലീ​​സ്​ ത​​ട​​ഞ്ഞ​​തോ​​ടെ​​യാ​​ണ്​ തീരുമാനം
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ബം​​ഗ​​ളൂ​​രു: ആ​​വി​​ഷ്​​​കാ​​ര സ്വാ​​ത​​ന്ത്ര്യ​​ത്തിനെതിരെ​​യു​​ള്ള ഹി​​ന്ദു​​ത്വ-​​ഭ​​ര​​ണ​​കൂ​​ട ന​​ട​​പ​​ടി​​ക​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച്​ സ്​​​റ്റേ​​ജ്​ ഷോ ​​അ​​വ​​സാ​​നി​​പ്പി​​ച്ച് സ്​​​റ്റാ​​ൻ​​ഡ്​ അപ്പ്​ കൊ​​മേ​​ഡി​​യ​​ൻ മു​​ന​​വ്വ​​ർ ഫ​റൂ​​ഖി. 'വി​​ദ്വേ​​ഷം വി​​ജ​​യി​​ച്ചു, ക​​ലാ​​കാ​​ര​​ൻ പ​​രാ​​ജ​​യ​​പ്പെ​​ട്ടു' എ​​ന്ന്​ കുറിച്ച് മു​​ന​​വ്വ​​ർ ഫറൂ​​ഖി തന്നെയാണ് സോഷ്യൽമീഡിയയിലൂടെ തീരുമാനം അറിയിച്ചത്. അ​​ന്ത​​രി​​ച്ച ന​​ട​​ൻ പു​​നീ​​ത്​ രാ​​ജ്​​​കു​​മാ​​റിന്റെ ചാ​​രി​​റ്റി സം​​ഘ​​ട​​ന​​ക്കുവേണ്ടി ഞാ​​യ​​റാ​​ഴ്​​​ച വൈ​​കീ​​ട്ട്​ ബം​​ഗ​​ളൂ​​രു​​വി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന പ​​രി​​പാ​​ടി ഹി​​ന്ദു ജ​​ന​​ജാ​​ഗ്ര​​തി സ​​മി​​തി​​യു​​ടെ പ​​രാ​​തി​​യെ തു​​ട​​ർ​​ന്ന്​ പൊ​​ലീ​​സ്​ ത​​ട​​ഞ്ഞ​​തോ​​ടെ​​യാ​​ണ്​ തീരുമാനം. 

"വേദി തകർക്കുമെന്ന ഭീഷണിയെത്തുടർന്ന് ഇന്ന് ബം​​ഗ​​ളൂ​​രു ഷോ കാൻസൽ ആയി. പരിപാടിയുടെ 600ലേറെ ടിക്കറ്റുകൾ വിറ്റിരുന്നു. 
ഈ പരിപാടിയിലൂടെ ലഭിക്കുന്ന പണം അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ചാരിറ്റിക്ക് നൽകാൻ എന്റെ ടീം അവരുമായി ധാരണയായിരുന്നു. എന്നാൽ ചാരിറ്റിയുടെ പേരിൽ ടിക്കറ്റ് വിൽക്കരുതെന്ന അവരുടെ ആവശ്യം ഞങ്ങൾ പാലിച്ചിരുന്നു. 

ത​​മാ​​ശ​​യു​​ടെ പേ​​രി​​ൽ ജ​​യി​​ലി​​ൽ ക​​ഴി​​ഞ്ഞു. ഹി​​ന്ദു​​ത്വ ഭീ​​ഷ​​ണി​​യു​​ടെ പേ​​രി​​ൽ ര​​ണ്ടു​​മാ​​സ​​ത്തി​​നി​​ടെ 12 ഷോ ​​റ​​ദ്ദാ​​ക്കേ​​ണ്ടി വ​​ന്നു. ഇ​​ത്​ അ​​നീ​​തി​​യാ​​ണ്. ജാതി മത വ്യത്യാസമില്ലാതെ ഇന്ത്യയിലെ ഒരുപാട് ആളുകളുടെ സ്നേഹം നേടിയെടുത്ത ഷോയാണ് ഇത്. പരിപാടിക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതാണ്. അതിൽ പ്രശ്നമുള്ള ഒരു ഉള്ളടക്കവുമില്ല. ഇ​​തി​​ന്​​ അ​​വ​​സാ​​ന​​മാ​​യെ​​ന്ന്​ ഞാ​​ൻ ക​​രു​​തു​​ന്നു. 

എന്റെ പേ​​ര്​ മു​​ന​​വ്വ​​ർ ഫ​​റൂ​​ഖി. അ​​തെന്റെ ന​​ല്ല​​കാ​​ല​​മാ​​യി​​രു​​ന്നു. നി​​ങ്ങ​​ൾ ന​​ല്ല പ്രേക്ഷകരാ​​യി​​രു​​ന്നു. എ​​നി​​ക്ക്​ ചെ​​യ്യാ​​നു​​ള്ള​​ത്​ ഞാ​​ൻ ചെ​​യ്​​​തു. ഗു​​ഡ്​​​ബൈ!", മു​​ന​​വ്വ​​ർ ഫാ​​റൂ​​ഖി ട്വീ​​റ്റ്​ ചെ​​യ്​​​തു.

ബം​​ഗ​​ളൂ​​രു ഗു​​ഡ്​​​ഷെ​​പേ​​ഡ്​ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന 'ദൊ​​ങ്​​​ഗ്രി നൗ​​ഹി​​യ​​ർ' എ​​ന്ന കോ​​മ​​ഡി ഷോ ​​ആ​​ണ്​ പൊ​​ലീ​​സ്​ ത​​ട​​ഞ്ഞ​​ത്. മു​​ന​​വ്വ​​ർ ഫ​​റൂ​​ഖി ഹി​​ന്ദു​​മ​​ത​​വി​​കാ​​രം വ്ര​​ണ​​പ്പെ​​ടു​​ത്തി​​യെ​​ന്നും ഹി​​ന്ദു ദൈ​​വ​​ങ്ങ​​ളെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തി​​യെ​​ന്നും ​ആ​​രോ​​പി​​ച്ച്​ ഹി​​ന്ദു ജ​​ന​​ജാ​​ഗ്ര​​തി സ​​മി​​തി ബം​​ഗ​​ളൂ​​രു സി​​റ്റി പൊ​​ലീ​​സ്​ ക​​മീ​​ഷ​​ണ​​ർ​​ക്ക്​ പ​​രാ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. ക്ര​​മ​​സ​​മാ​​ധാ​​ന ഭീ​​ഷ​​ണി​​യു​​ള്ള​​തി​​നാ​​ൽ അ​​നു​​മ​​തി നി​​ഷേ​​ധി​​ക്കു​​ന്ന​​താ​​യി​ അറിയിച്ചുകൊണ്ട് ശ​​നി​​യാ​​ഴ്​​​ച രാ​​ത്രിയാണ് പൊലീസ് സംഘാടകർക്ക് നോട്ടീസ് നൽകിയത്. 


സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com