മാധവന്റെ അഭിമാനം, ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ വേദാന്തിന് ഏഴ് മെഡലുകൾ

മഹാരാഷ്ട്രയ്ക്കു വേണ്ടി മത്സരിച്ച വേദാന്തിന് ഏഴു മെഡലുകളാണ് നേടിയെടുത്തത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

മിഴിലും ഹിന്ദിയിലും നിറഞ്ഞു നിൽക്കുന്ന നടനാണ് ആർ മാധവൻ. താരത്തിന്റെ മകൻ വേദാന്ത് അച്ഛന്റെ വഴിയിൽ നിന്നു മാറി സ്പോർട്സിലാണ് കൈവച്ചിരിക്കുന്നത്. ഇതിനോടകം നിരവധി പുരസ്കാരങ്ങളാണ് ഈ 16കാരനെ തേടിയെത്തിയത്. ഇപ്പോൾ ദേശീയ ജൂനിയർ നീന്തൽ‌ ചാംപ്യൻഷിപ്പിലും മെഡലുകൾ വാരിക്കൂട്ടിയിരിക്കുകയാണ് താരപുത്രൻ. മഹാരാഷ്ട്രയ്ക്കു വേണ്ടി മത്സരിച്ച വേദാന്തിന് ഏഴു മെഡലുകളാണ് നേടിയെടുത്തത്. 

നാല് വെള്ളിയും മൂന്നു വെങ്കലവും

800, 1500 മീറ്റർ ഫ്രീസ്റ്റൈൽ‌ ഇനങ്ങളിലും 4–100, 4–200 മീറ്റർ ഫ്രീസ്റ്റൈൽ റിലേകളിലും വേദാന്ത് വെള്ളി മെഡൽ നേടി.100, 200, 400 മീറ്റർ ഫ്രീസ്റ്റൈൽ ഇനങ്ങളിൽ വെങ്കലവും സ്വന്തമാക്കി. സെപ്റ്റംബറിൽ നടന്ന ഏഷ്യൻ എയ്ജ് ഗൂപ്പ് ചാംപ്യൻഷിപ്പിൽ റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിലും വേദാന്ത് അംഗമായിരുന്നു. 

വേദാന്ത്, സ്വിമ്മിങ് സ്റ്റാർ

ദേശീയതലത്തിലും രാജ്യാന്തരതലത്തിലും നിരവധി പുരസ്കാരങ്ങൾ വേദാന്ത് നീന്തി നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ജൂനിയർ അക്വാട്ടിക് ചാംപ്യൻഷിപ്പിൽ മൂന്ന് സ്വർണമെഡലുകളും ഒരു വെള്ളി മെഡലും വേദാന്ത് നേടി. അറുപത്തിനാലാമത് എസ്ജിഎഫ്ഐ നാഷനല്‍ സ്കൂള്‍ ഗെയിംസിലും വേദാന്ത് മാധവൻ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. മുമ്പ് തായ്‌ലന്‍ഡില്‍ നടന്ന രാജ്യാന്തര നീന്തല്‍ മൽസരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയത് വേദാന്തായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com