'ഡോക്ടർ' വന്നു, 'സ്റ്റാർ' ഇന്നെത്തും, 'അണ്ണാത്തെ' വ്യാഴാഴ്ച; തിയേറ്ററുകൾ സജീവമാകുന്നു

മോഹൻലാലിന്റെ 'മരക്കാർ അറബിക്കടിന്റെ സിംഹം' എന്ന ചിത്രവും തിയേറ്ററുകളിലെത്തിക്കാൻ ശ്രമം തുടങ്ങി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്തെ 90 ശതമാനം തിയറ്ററുകളും ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചതായി തിയറ്റർ ഉടമകളുടെ സംഘടന. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ തിയറ്ററുകളുടെ പ്രവർത്തനം. രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്തവർക്കാണ്‌  പ്രവേശനം. മാസ്‌ക് നിർബന്ധം. സാനിറ്റൈസറുകളും എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ടെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്‌ ജനറൽ സെക്രട്ടറി സുമേഷ്‌ ജോസഫ്‌ പറഞ്ഞു. 

ജയിംസ്‌ ബോണ്ട്‌ ചിത്രമായ നോ ടൈം ടു ഡൈ, വെനം-2 എന്നിവയാണ്‌ തിയറ്ററുകളിൽ ആദ്യമെത്തിയത്‌. ശിവകാർത്തികേയൻ നായകനായ തമിഴ് ചിത്രം ‘ഡോക്ടർ’ ഇന്നലെ പ്രദർശനത്തിനെത്തി. ജോജു ജോർജ്‌ നായകനായ മലയാള ചിത്രം ‘സ്‌റ്റാർ’ ഇന്ന് പ്രദർശനത്തിനെത്തും.

രജനീകാന്ത്‌ ചിത്രം 'അണ്ണാത്തെ', വിശാൽ നായകനായ 'എനിമി' എന്നീ ചിത്രങ്ങൾ നവംബർ നാലിനും,  ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്‌’ നവംബർ 12നും എത്തും. സുരേഷ്‌ ഗോപി ചിത്രം ‘കാവൽ’ നവംബർ 25ന് റിലീസ് ചെയ്യും. 

മോഹൻലാലിന്റെ 'മരക്കാർ അറബിക്കടിന്റെ സിംഹം' എന്ന ചിത്രവും തിയേറ്ററുകളിലെത്തിക്കാൻ ശ്രമം തുടങ്ങി. ലോക്ഡൗണിനുശേഷം തുറക്കുന്ന തിയേറ്ററുകള്‍ക്ക് സാമ്പത്തികപ്രതിസന്ധിക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ 'മരക്കാര്‍' പോലൊരു ബിഗ് ബജറ്റ് സിനിമയുടെ റിലീസ് വേണമെന്നാണ് തിയേറ്ററുകാരുടെ ആവശ്യം.

സിനിമ ഒ.ടി.ടി. റിലീസിലേക്കു പോകുമെന്ന വാര്‍ത്തകള്‍ക്കിടെ, മോഹന്‍ലാലിനെയും സംവിധായകന്‍ പ്രിയദര്‍ശനെയും സമീപിച്ച്  സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കാനാണ് തിയേറ്റര്‍ ഉടമകളുടെ നീക്കം. വിഷയത്തിൽ ഫിലിം ചേംബറും ഇടപെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com