'പലതരം അഭ്യൂഹങ്ങൾക്കിടയിൽ രണ്ടാം ഡോസ് വാക്സിനെടുത്തു, പണക്കാർക്ക് പിന്നെ എന്തും ആവാലോ'; ജിഷിൻ

ആദ്യത്തെ ഡോസ് സൗജന്യമായിരുന്നെന്നും എന്നാൽ വാക്സിൻ ലഭ്യത കുറവായത് കൊണ്ട് പ്രൈവറ്റ് ഹോസ്പിറ്റലിൽ വന്ന് പണം കൊടുത്ത് എടുക്കേണ്ടി വന്നുവെന്നും ജിഷിൻ വ്യക്തമാക്കി
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ണ്ടാം ഡോസ് വാക്സിനെടുത്തെന്ന വിവരം പങ്കുവെച്ച് സീരിയൽ താരം ജിഷിൻ. കോവിഡ് വാക്സിനെക്കുറിച്ച് പ്രചരിക്കുന്ന പലതരം അഭ്യൂഹങ്ങൾക്കിടയിലാണ് രണ്ടാം ഡോസ് എടുത്തത് എന്നാണ് താരം പറയുന്നത്. ആദ്യത്തെ ഡോസ് സൗജന്യമായിരുന്നെന്നും എന്നാൽ വാക്സിൻ ലഭ്യത കുറവായത് കൊണ്ട് പ്രൈവറ്റ് ഹോസ്പിറ്റലിൽ വന്ന് പണം കൊടുത്ത് എടുക്കേണ്ടി വന്നുവെന്നും ജിഷിൻ വ്യക്തമാക്കി. വാക്സിനെടുക്കുന്നതിന്റെ ഫോട്ടോയ്ക്കൊപ്പമായിരുന്നു പോസ്റ്റ്. 

ജിഷിന്റെ കുറിപ്പ് വായിക്കാം

വാക്സിനെടുത്താൽ കൊവിഡ് വരില്ല എന്ന് ചിലർ. വാക്സിൻ എടുത്താലും കോവിഡ് വരുമെന്ന് പരിചയമുള്ള ഡോക്ടർ പറഞ്ഞു എന്ന് പറഞ്ഞ് മറ്റ് ചിലർ. കോവിഷിൽഡ് എടുത്താലേ പുറം രാജ്യത്തേക്ക് വിസ കിട്ടൂ (ഇന്ന് വരെ ഇന്ത്യക്ക് പുറത്തു പോകാത്ത എന്നോടോ ബാലാ). വാക്സിൻ എടുത്താൽ കോവിഡ് വന്നാലും ഗുരുതരമായിരിക്കില്ല, വാക്സിൻ എടുത്താൽ 45 ദിവസത്തേക്ക് മദ്യപിക്കരുത്, (ഇതെന്നാ മണ്ഡല കാല വ്രതമോ), വാക്സിൻ എടുത്താൽ പനിക്കണം അല്ലെങ്കിൽ വാക്സിൻ എഫക്ട് ആയില്ല എന്നാ അർത്ഥം,(എനിക്കാണെങ്കിൽ പനി പോയിട്ട് ഒരു കുരുവും വന്നില്ല).

ആദ്യത്തേത് കൊവിഷിൽഡ് ആണെങ്കിൽ അടുത്തത് കോവാക്സിൻ എടുക്കണമെന്നും, അങ്ങനെ എടുക്കരുതെന്നും ചിലർ. ഇങ്ങനെയൊക്കെയുള്ള പലതരം അഭ്യൂഹങ്ങൾക്കിടയിൽ ഞാൻ ഇന്ന് എന്റെ രണ്ടാം ഡോസ് വാക്സിൻ കോവിഷിൽഡ് വിജയകരമായി എടുത്തിരിക്കുകയാണ് സൂർത്തുക്കളെ. ആദ്യ ഡോസ് സൗജന്യമായി ലഭിച്ചെങ്കിലും, രണ്ടാമത്തെ ഡോസ് വാക്സിൻ ലഭ്യത കുറവായത് കൊണ്ട് പ്രൈവറ്റ് ഹോസ്പിറ്റലിൽ വന്ന് പണം കൊടുത്ത് എടുക്കേണ്ടി വന്നു. പണക്കാർക്ക് പിന്നെ എന്തും ആവാലോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com