'തെന്‍പാണ്ടി ചീമയിലെ' ; തമിഴ് ഗാനരചയിതാവ് പുലമൈപിത്തന്‍ അന്തരിച്ചു

'തെന്‍പാണ്ടി ചീമയിലെ' ; തമിഴ് ഗാനരചയിതാവ് പുലമൈപിത്തന്‍ അന്തരിച്ചു
ഫെയ്‌സ്ബുക്ക് ചിത്രം
ഫെയ്‌സ്ബുക്ക് ചിത്രം

ചെന്നൈ: തമിഴ് കവിയും ഗാനരചയിതാവും എഐഎഡിഎംകെ നേതാവുമായ പുലമൈപിത്തന്‍ അന്തരിച്ചു. 86വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നായകനിലെ 'തെന്‍പാണ്ടി ചീമയിലെ', മൗനം സമ്മതം എന്ന മമ്മൂട്ടി ചിത്രത്തിലെ 'കല്യാണ തേന്‍നിലാ' തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ എഴുതിയത് പുലമൈപിത്തനാണ്.

1968ല്‍ എംജിആര്‍ നായകനായ 'കുടിയിരുന്ത കോയില്‍' എന്ന സിനിമയില്‍ പാട്ടെഴുതി ഗാനരചയിതാവായി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഗാനരചനാജീവിതത്തില്‍ആയിരത്തിലേറെ ഗാനങ്ങളെഴുതി. തമിഴകത്തെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എം.ജി.ആര്‍, ശിവാജിഗണേശന്‍, കമലഹാസന്‍, രജനികാന്ത്, വിജയ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ആസ്ഥാനകവിയെന്നാണ് എം.ജി.ആര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എം.ജി.ആര്‍. മുഖ്യമന്ത്രിയായപ്പോള്‍ തമിഴ്‌നാട് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു.

അടിമൈപ്പെണ്ണ്, നായകന്‍, പണക്കാരന്‍, മിസ്റ്റര്‍ ഭരത്, നന്ദ എന്നിവയാണ് പ്രശസ്ത ചിത്രങ്ങള്‍. നാലുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും നേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com