മമ്മൂട്ടിയോടുള്ള ആരാധനയിൽ സ്വന്തം പേരിനൊപ്പം നടന്റെയും പേര് ചേർത്ത സുബ്രഹ്മണ്യന് (മമ്മൂട്ടി സുബ്രന്) മരിച്ചു. മമ്മൂട്ടി തന്നെയാണ് വിയോഗവാര്‍ത്ത പങ്കുവച്ചത്. തൃശ്ശൂര്‍ സ്വദേശിയാണ് സുബ്രന്.
വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി… എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് “മമ്മുട്ടി സുബ്രൻ” എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികൾ , ഒന്നിച്ചുള്ള ചിത്രത്തോടൊപ്പം മമ്മൂട്ടി കുറിച്ചു.
ആരാധിക്കുന്ന ദൈവങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ ചിത്രം വച്ച് പ്രാർത്ഥിക്കുമായിരുന്നു സുബ്രൻ. ചുമട്ടുതൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് കിട്ടുന്ന കാശുകൊണ്ട് ലോട്ടറി ടിക്കറ്റ് വാങ്ങിച്ചിരുന്നു. ലോട്ടറിയടിച്ചാൽ ആ പണം കൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ പിടിക്കണം എന്നായിരുന്നു സുബ്രന്റെ ആഗ്രഹം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ