മഞ്ജു വാര്യറും സൗബിനും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. 'വെള്ളരിക്കാ പട്ടണം' എന്ന ചിത്രത്തിലേക്കാണ് അഭിനയിക്കാന്‍ ആളെ ക്ഷണിച്ചിരിക്കുന്നത്.
18നും 26നും മധ്യേ പ്രായമുള്ള സ്ത്രീ, 22നും 26നും മധ്യേ പ്രായമുള്ള പുരുഷന്, 28നും 35നും മധ്യേ പ്രായമുള്ള സ്ത്രീ, 30നും 50നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സ്വയം പരിചയപ്പെടുത്തുന്ന വിഡിയോയിം ഫോട്ടോയും ബയോഡാറ്റയും അയയ്ക്കുക. ടിക് ടോക് വിഡിയോകള്‍ വേണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു.
vellarikkapattanammovie@gmail.com എന്ന ഇ- മെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കേണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ