ഇന്ത്യയിൽ ഇത് ആദ്യം, ജയസൂര്യയുടെ കത്തനാർ ഒരുങ്ങുന്നത് വെർച്വൽ പ്രൊഡക്ഷനിൽ; ചിത്രങ്ങൾ

ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യ ആദ്യമായി ഇന്ത്യയിൽ ഉപയോ​ഗിക്കുന്നത്
ഫോട്ടോ; ഫേയ്സ്ബുക്ക്
ഫോട്ടോ; ഫേയ്സ്ബുക്ക്

യസൂര്യ കടമറ്റത്ത് കത്തനാരായി എത്തുന്ന ചിത്രം ഒരുക്കുന്നത് വെർച്വൽ പ്രൊഡക്ഷനായി.  ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യ ആദ്യമായി ഇന്ത്യയിൽ ഉപയോ​ഗിക്കുന്നത്. കത്തനാർ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസാണ്. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം ജയസൂര്യയാണ് വിശേഷം പങ്കുവെച്ചത്. 

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി  ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വെർച്വൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന 'കത്തനാർ' പ്രീപ്രൊഡകഷൻ ജോലികൾ ആരംഭിച്ചു.  അന്താരാഷ്ട്ര സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കത്തനാരിലൂടെ മലയാള സിനിമയിൽ കൊണ്ടുവരാൻ അവസരമുണ്ടായതിൽ ഞങ്ങൾ അതീവ കൃതാർത്ഥരാണ്. പൂർണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാർ. ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാരിന്റെ  പ്രീപ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാവും.- ഫേയ്സ്ബുക്കിൽ ജയസൂര്യ കുറിച്ചു. 

ഹോമിന് ശേഷം റോജിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. ഏഴ് ഭാഷകളിലാവും ചിത്രം തിയറ്ററുകളിലെത്തുക. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. വി സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്‍ണമൂര്‍ത്തി, രചന ആര്‍ രാമാനന്ദ്, ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ, സംഗീതവും പശ്ചാത്തല സംഗീതവും രാഹുല്‍ സുബ്രഹ്മണ്യന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com