തങ്കക്കൊലുസുകൾക്ക് മൂന്നാം പിറന്നാൾ; മൈസൂർ പാലസിൽ രാജകുമാരികളായി കുട്ടികുറുമ്പിമാർ, ചിത്രങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd April 2021 05:29 PM |
Last Updated: 03rd April 2021 05:29 PM | A+A A- |
ചിത്രങ്ങൾ: ഫേസ്ബുക്ക്
സോഷ്യൽ മീഡിയയിലെ ഇഷ്ട കുരുന്നുകളാണ് നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിന്റെ മക്കളായ ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും. ക്യാറ്റ്ലിൻ, കെൻഡൽ എന്നാണ് ഇവരുടെ യഥാർത്ഥ പേരെങ്കിലും തങ്കകൊലുസെന്നാണ് ഇരുവരും അറിയപ്പെടുന്നത്. ഇപ്പോഴിതാ കുട്ടികുറിമ്പികളുടെ മൂന്നാം പിറന്നാൾ ആഘോഷമാക്കുകയാണ് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും.
മൈസൂർ കൊട്ടാരത്തിൽ നിന്ന് പകർത്തിയ ചിത്രമാണ് ഉമ്മുക്കുലുസുമാർക്ക് ആശംസകൾ നേർന്നുകൊണ്ട് സാന്ദ്ര പങ്കുവച്ചത്. രാജാവിനെയും റാണിയേയും പോലെ അണിഞ്ഞൊരുങ്ങിയ സാന്ദ്രയും ഭർത്താവും മക്കളെ എടുത്തു കൊണ്ട് നിൽക്കുന്നതാണ് ചിത്രങ്ങളിൽ.
പ്രകൃതിയുമായി ചേർന്ന് സ്വതന്ത്രരായും വികൃതിക്കുട്ടികളായുമൊക്കെയാണ് സാന്ദ്ര മക്കളെ വളർത്തുന്നത്. മക്കളുടെ വിശേഷങ്ങൾ നിറയുന്ന സാന്ദ്രയുടെ യൂട്യൂബ് ചാനലിലെ വിഡിയോകൾ എല്ലാം വൈറലാണ്.
Birthday series, Mysore Palace Inframe : @sandrathomasofficial @thankakolusu_official ...
Posted by Sandra Thomas on Saturday, 3 April 2021