നടി പ്രതിമ ദേവി അന്തരിച്ചു 

11-ാം വയസ്സില്‍ അഭിനയം തുടങ്ങിയ പ്രതിമ 1947ലാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്
പ്രതിമ ദേവി / ട്വിറ്റര്‍
പ്രതിമ ദേവി / ട്വിറ്റര്‍

ന്നഡ നടി പ്രതിമ ദേവി (88) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം. 

11-ാം വയസ്സില്‍ അഭിനയം തുടങ്ങിയ പ്രതിമ 1947ലാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. കൃഷ്ണലീല എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഇതേ സിനിമയുടെ നിര്‍മ്മാതാവ് ശങ്കര്‍ സിങ്ങാണ് പ്രതിമയുടെ ഭര്‍ത്താവ്. 

1951ല്‍ ജഗന്‍മോഹിനി എന്ന സിനിമയിലാണ് ആദ്യമായി പ്രതിമ നായികയായത്. തിയറ്ററില്‍ നൂറ് ദിവസത്തോളം ഓടിയ ആദ്യ കന്നഡ ചിത്രമായി ഇത് മാറി. അറുപതോളം സിനിമകളില്‍ പ്രതിമ പിന്നീട് അഭിനയിച്ചു. 2001-02ലെ ഡോ രാജ്കുമാര്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി കര്‍ണാടക സര്‍ക്കാര്‍ പ്രതിമയെ ആദരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com