'ആൺ‍കുട്ടികളെ ഫെമിനിസം പഠിപ്പിക്കണം', പാഠ്യവിഷയമാക്കണമെന്ന് പങ്കജ് ത്രിപാഠി

പെൺകുട്ടികളെ മാതാപിതാക്കൾ കഷ്ടപ്പെട്ട് ചട്ടങ്ങൾ പഠിപ്പിക്കുമ്പോൾ ആൺകുട്ടികളെ ഒന്നും പഠിപ്പിക്കുന്നില്ലെന്നും താരം വ്യക്തമാക്കി
പങ്കജ് ത്രിപാഠി/ ഫേസ്ബുക്ക്
പങ്കജ് ത്രിപാഠി/ ഫേസ്ബുക്ക്

ബോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളാണ് പങ്കജ് ത്രിപാഠി. താരത്തിന്റെ അഭിനയം മാത്രമല്ല ശക്തമായ നിലപാടുകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഫെമിനിസം ഒരു പാഠ്യവിഷയമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് താരം. പുരുഷനും സ്ത്രീയും ഭിന്നിലിംഗവുമെല്ലാം തുല്യരാണെന്ന് പഠിപ്പിക്കണം എന്നാണ് പങ്കജ് പറുന്നത്. പെൺകുട്ടികളെ മാതാപിതാക്കൾ കഷ്ടപ്പെട്ട് ചട്ടങ്ങൾ പഠിപ്പിക്കുമ്പോൾ ആൺകുട്ടികളെ ഒന്നും പഠിപ്പിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. 

പെണ്‍കുട്ടികളെ ചട്ടങ്ങള്‍ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ഒരുപാട് കഠിനാധ്വാനം ചെയ്യുന്നു. എന്നാല്‍, ആണ്‍കുട്ടികളെ യാതൊന്നും പഠിപ്പിക്കുന്നില്ല. മറ്റുള്ളവരോട് എങ്ങിനെ പെരുമാറണമെന്നും തുല്യതയോടെ നോക്കി കാണണമെന്നും തുടങ്ങിയ പ്രധാന കാര്യങ്ങള്‍ ആണ്‍കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. സ്ത്രീസമത്വവാദം എന്താണെന്ന് പാഠ്യവിഷയമാക്കണമെന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് ഇത് ആണ്‍കുട്ടികള്‍ക്ക് ഗുണം ചെയ്യും- പങ്കജ് തൃപാഠി പറഞ്ഞു. 

തന്റെ ഭാര്യയുടെ വരുമാനം കൊണ്ട് മാത്രം ജീവിച്ച ഒരു കാലം തനിക്കുണ്ടായിട്ടുണ്ടായിരുന്നെന്നും അതിൽ അപകര്‍ഷതാബോധമോ നാണക്കേടോ തോന്നിയിട്ടില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഭാര്യയും മകളും തന്റെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയതെന്നും താരം കൂട്ടിച്ചേർത്തു. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ലിംഗ അസമത്വം മാറ്റിയെടുക്കാന്‍ ഇനിയും ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com