ദൃശ്യം 2 കന്നഡ റീമേക്ക്, രവിചന്ദ്രനും നവ്യ നായരും; ഈ മാസം ചിത്രീകരണം തുടങ്ങും 

ദൃശ്യ 2 എന്നാണ് സിനിമയുടെ പേര്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജീത്തു ജോസഫ് ഒരുക്കിയ സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രം ദൃശ്യം 2ന്റെ കന്നഡ റീമേക്ക് ഒരുങ്ങുന്നു. 'ദൃശ്യ 2' എന്നാണ് സിനിമയുടെ പേര്. കന്നഡ ദൃശ്യ ആദ്യ ഭാഗത്തിലെ താരങ്ങൾ തന്നെയാകും രണ്ടാം ഭാഗത്തിലും അണിനിരക്കുക. പി. വാസു സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോർ എന്റർടെയ്ൻമെന്റ്സ് ആണ് നിർമ്മിക്കുന്നത്.

രവിചന്ദ്രൻ ആണ് നായകൻ. മലയാളി താരം നവ്യ നായരാണ് ചിത്രത്തിൽ മീനയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശ ശരത് തന്നെയാണ് ഐജിയുടെ വേഷത്തിൽ എത്തുന്നത്. സിദ്ധിഖിന്റെ കഥാപാത്രത്തെ പ്രഭു അവതരിപ്പിക്കും. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും.

 2013 ലാണ് ദൃശ്യം ആദ്യമായി മലയാളത്തിൽ ഒരുങ്ങുന്നത്. എട്ട് വർഷങ്ങൾക്ക് ശേഷം ഓടിടി റിലീസായി ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പുറത്തിറങ്ങി. ദൃശ്യം തെലുങ്കിന്റെ രണ്ടാം ഭാ​ഗം സംവിധാനം ചെയ്യുന്നത് ജീത്തു തന്നെയാണ്. വെങ്കടേഷാണ് ചിത്രത്തിലെ നായകൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com