'ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറി'; കാമറയ്ക്ക് മുന്നിലും മന്ത്രിയായി കെ വി തോമസ്

മന്ത്രിയുടെ വേഷത്തിൽ തന്നെയാണ് ചിത്രത്തിലും
കെ.വി തോമസ് /ചിത്രം: ഫേസ്ബുക്ക്
കെ.വി തോമസ് /ചിത്രം: ഫേസ്ബുക്ക്

കോൺഗ്രസ് നേതാവും മുൻ എം പിയുമായ കെ വി തോമസ് സിനിമയിൽ അഭിനയിക്കുന്നു. സംവിധായകൻ റോയ് പല്ലിശ്ശേരിയുടെ 'ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറി' എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിക്കുന്നത്. മന്ത്രിയുടെ വേഷത്തിൽ തന്നെയാണ് ചിത്രത്തിലും. 

ആർഎസ്വി എന്റർടെയ്ൻമെന്റസ് ഒരുക്കുന്ന ചിത്രം ഇരിങ്ങാലക്കുട, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. സലിംകുമാർ, കോട്ടയം പ്രദീപ്, മജീദ്, സന്തകിഷോർ, റോയ് പല്ലിശ്ശേരി, ഷാജു ശ്രീധർ, ജെയിംസ് പാറക്കൽ, കൊല്ലം തുളസി, മനുരാജ്, ശിവദാസ് മട്ടന്നൂർ, ബാബു, വിട്ടു കൊടുങ്ങല്ലൂർ, ചിറ്റൂർ ഉണ്ണികൃഷ്ണൻ, മണിമേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റോയ് പല്ലിശ്ശേരി കഥയെഴുതി സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് മീര റോയ് ആണ് . പൂർവികർ ചെയ്ത ക്രൂരകൃത്യത്തിന് ബലിയാടാകേണ്ടി വന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com