മൂന്നു കുട്ടികളുള്ളവരെ ജയിലിൽ ഇടണം; കങ്കണ റണാവത്ത്

രാജ്യത്ത് കർശന നിയമങ്ങളിലൂടെ ജനസംഖ്യ നിയന്ത്രണം നടപ്പാക്കണമെന്നും വോട്ടു രാഷ്ട്രീയം മതിയായെന്നുമാണ് താരം ട്വിറ്ററിൽ കുറിച്ചത്
കങ്കണ റണാവത്ത്/ ചിത്രം: ട്വിറ്റര്‍
കങ്കണ റണാവത്ത്/ ചിത്രം: ട്വിറ്റര്‍

രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് കാരണം ജനസംഖ്യാ വർധനവാണെന്ന് നടി കങ്കണ റണാവത്ത്. രാജ്യത്ത് കർശന നിയമങ്ങളിലൂടെ ജനസംഖ്യ നിയന്ത്രണം നടപ്പാക്കണമെന്നും വോട്ടു രാഷ്ട്രീയം മതിയായെന്നുമാണ് താരം ട്വിറ്ററിൽ കുറിച്ചത്. മൂന്നാമത്തെ കുട്ടിയുണ്ടായാൽ ശിക്ഷിക്കണമെന്നും കങ്കണ പറയുന്നു. 

‘ജനസംഖ്യ നിയന്ത്രണത്തില്‍ നമുക്ക് കര്‍ശനമായി നിയമങ്ങള്‍ ആവശ്യമാണ്. ഈ വോട്ട് രാഷ്ട്രീയം മതിയായി. ഇക്കാര്യത്തിന് മുന്‍ഗണന കൊടുത്ത ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും പിന്നീട് അവരെ കൊല്ലുകയും ചെയ്തു. എന്നാല്‍ ഇപ്പോഴത്തെ അവസ്ത കാണുമ്പോള്‍ മൂന്നാമത്തെ കുട്ടിയുണ്ടായാല്‍ പിഴ ഈടാക്കുകയോ ജയിലിൽ അടക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമായ കാര്യമാണ്.’- കങ്കണ കുറിച്ചു. 

ചൈനയിൽ ജനസംഖ്യയുണ്ടെങ്കിലും ഇന്ത്യയേക്കാൾ സ്ഥലവും മറ്റ്  സൗകര്യങ്ങളുമെല്ലാം അവിടെ കൂടുതലാണെന്നാണ് കങ്കണ പറയുന്നത്. ജനസംഖ്യ വർധനവ് കാരണം ആളുകൾ മരിക്കുകയാണെന്നും കടുത്ത നടപടി വേണമെന്നും താരം കൂട്ടിച്ചേർത്തു. താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com