ഗോപി സുന്ദർ/ ഫേസ്ബുക്ക്
ഗോപി സുന്ദർ/ ഫേസ്ബുക്ക്

ഇത് 'ഷോ ഓഫ്' അല്ല, വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി ഗോപി സുന്ദർ 

നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 800 രൂപ നിക്ഷേപിക്കുകയും അതിന്റെ സാക്ഷ്യപത്രം പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത് 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകികൊണ്ട് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി സം​ഗീതസംവിധായകൻ ഗോപി സുന്ദർ. കേന്ദ്രസർക്കാരിന്റെ പുതിയ വാക്‌സിൻ നയം കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബാധിച്ചെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. വാക്‌സിൻ സൗജന്യമായി നൽകുമെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം അറിയിച്ചതിന് പിന്നാലെയാണ് വാക്‌സിൻ ചലഞ്ച് എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ കാമ്പയിൻ സജീവമായിരിക്കുന്നത്. 

"ഇത് 'ഷോ ഓഫ്' അല്ല. പകരം ആവശ്യമുള്ളവരെ സഹായിക്കുന്നതിന് പ്രചോദനമേകുന്നതാണ്. വല്ലാത്ത പഹയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്റെ ഹൃദയത്തിൽ സ്പർശിച്ചു. എന്റെ പോസ്റ്റ് കണ്ടിട്ട് നിങ്ങളിൽ കുറച്ച് പേരെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കരുതുന്നു. നമുക്ക് എല്ലാവർക്കും ഒരുമിച്ച് പോരാടം", ഗോപി സുന്ദർ കുറിച്ചു. 

വാക്‌സിൻ എടുത്തവരും എടുക്കാത്തവരുമായ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 800 രൂപ നിക്ഷേപിക്കുകയും അതിന്റെ സാക്ഷ്യപത്രം പോസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധത്തിൽ പങ്കാളികളികളായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com