മേതിൽ ദേവികയുടെ മകന്റെ പിതൃത്വം എന്റെ ചുമലിൽ ചാർത്തി, അവരുടെ മുൻ ഭർത്താവ് ഞാനല്ല; രാജീവ് ​ഗോവിന്ദൻ

ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ എന്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതില്‍ വലിച്ചിഴച്ചു
മേതിൽ ദേവിക, രാജീവ് ​ഗോവിന്ദൻ/ ഫേയ്സ്ബുക്ക്
മേതിൽ ദേവിക, രാജീവ് ​ഗോവിന്ദൻ/ ഫേയ്സ്ബുക്ക്

ടനും കൊല്ലം എംഎൽഎയുമായ മുകേഷുമായി വിവാഹബന്ധം വേർപെടുത്താനൊരുങ്ങുന്ന വാർത്തകൾ പുറത്തു വന്നതോടെയാണ് മേതിൽ ദേവിക സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായത്. അവരുടെ സ്വകാര്യജീവിതത്തെക്കുറിച്ച് പല റിപ്പോർട്ടുകളും പ്രചരിച്ചു. മേതിൽ ദേവിക‌യുമായി ബന്ധപ്പെട്ട വ്യാജ വാർത്തയിൽ തന്റെ പേരും വലിച്ചിഴച്ചതിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നിർമാതാവും എഴുത്തുകാരനുമായ രാജീവ് ​ഗോവിന്ദൻ. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യാജ വാർത്തയ്ക്കെതിരെ രം​ഗത്തെത്തിയത്. മേതിൽ ദേവികയുടെ ഭർത്താവാണെന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങളാണ് വാർത്തകൾ നൽകിയത്. മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് രാജീവ് നായര്‍ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തെന്നും അവരുമായി ഒരു ബന്ധവുമില്ലെന്നുമാണ് രാജീവ് പറയുന്നത്. തന്റെ ചിത്രങ്ങളും എഴുത്തുകളും പുസ്തകങ്ങളും വ്യാജ വാർത്തയിൽ ഉപയോ​ഗിച്ചു. അവരുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലില്‍ ചാര്‍ത്തി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രാജീവ് ​ഗോവിന്ദൻ പറഞ്ഞു. 

രാജീവ് ​ഗോവിന്ദന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ആ രാജീവ് നായര്‍ ഞാനല്ല...

മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് രാജീവ് നായര്‍ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. 'ലൗവ് റീല്‍സ്' എന്നൊരു ഓണ്‍ലൈന്‍ മാധ്യമം ഈ വാര്‍ത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതില്‍ ദേവികയ്ക്ക് ചാര്‍ത്തി നല്‍കി. ഭാവനാസമ്പന്നമായ കഥകള്‍ ചമച്ചു. എന്ത് മാധ്യമ പ്രവര്‍ത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനം.
ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ എന്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതില്‍ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലില്‍ ചാര്‍ത്തി. 

എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭര്‍ത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ 'രാജീവ് 'മാരും ഒന്നല്ല.

വാര്‍ത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാര്‍ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ  ലൗറീല്‍സ് പിന്‍വലിക്കുക. നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
രാജീവ് ഗോവിന്ദന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com