അല്ലു അർജുൻ-ഫഹദ് ചിത്രം 'പുഷ്പ' തിയേറ്ററുകളിലേക്ക് ; ആദ്യ ഭാ​ഗം റിലീസിനെത്തുന്നു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2021 02:00 PM  |  

Last Updated: 03rd August 2021 02:00 PM  |   A+A-   |  

pushpa_release_date

ചിത്രം: ഫേസ്ബുക്ക്

 

ല്ലു അർജുൻ നായകനും ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലുമെത്തുന്ന പുഷ്പയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ആദ്യ ഭാ​​ഗം ഈ വർഷം ഡിസംബറിൽ തിയേറ്ററിലെത്തും. രണ്ട് ഭാ​ഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

അഴിമതിക്കാരനായ പൊലീസുകാരന്റെ വേഷമാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 

മൈത്രി മൂവി മേക്കേഴ്സും മുറ്റംസെട്ടി മീഡിയയും ചേർന്നാണ് നിർമ്മാണം. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.